അലക്സ് ഫെർഗൂസണെ ഐ സി യുവിൽ നിന്ന് മാറ്റി

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ മാനേജറുടെ ആരോഗ്യനില മെച്ചപ്പെടുന്നു. കഴിഞ്ഞ ദിവസം സംസാരിക്കാനും ഇരിക്കാനും തുടങ്ങിയതായ വാർത്തകൾ വന്നിരുന്നു എങ്കിൽ ഇന്ന് അദ്ദേഹത്തെ ഐ സി യുവിൽ നിന്ന് മാറ്റിയതായി മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് തന്നെ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. സർ അലക്സ് ഫെർഗൂസൻ സുഖം പ്രാപിച്ചുവരുന്നതായും പൂർണ്ണ ആരോഗ്യത്തിലേക്കുള്ള തിരിച്ചുവരവിനുള്ള ചികിത്സ തുടരുമെന്നും ക്ലബ് ട്വിറ്ററിലൂടെ പങ്കുവെച്ച് കുറിപ്പിൽ പറയുന്നു.

അലക്സ് ഫെർഗൂസണ് ഫുട്ബോൾ ലോകം നൽകിയ പിന്തുണയിൽ കുടുംബവും ക്ലബും സന്തോഷിക്കുന്നു എന്നും പിന്തുണയ്ക്ക് എല്ലാവർക്കും നന്ദിയും ക്ലബ് അറിയിച്ചു. അഞ്ചു ദിവസം മുമ്പ് ആണ് തലച്ചോറിലെ രക്തസ്രാവം കാരണം അലക്സ് ഫെർഗൂസണെ ആശുപത്രിയിൽ എത്തിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement