Site icon Fanport

പുതിയ താരങ്ങൾക്ക് അവസരം ഒരുക്കി എഫ് സി തൃശ്ശൂർ

കഴിഞ്ഞ സീസൺ കേരള പ്രീമിയർ ലീഗിൽ സെമി വരെ എത്തിയ എഫ് സി തൃശ്ശൂർ പുതിയ താരങ്ങൾക്ക് അവസരം നൽകുന്നു. 18 വയസ്സിന് മുകളിലുള്ള പ്രൊഫഷണൽ ഫുട്ബോൾ കളിക്കാൻ താല്പര്യമുള്ള താരങ്ങൾക്കാണ് അവസരം.

പുതിയ സീസണു മുന്നോടിയായുള്ള എഫ് സി തൃശ്ശൂരിന്റെ ട്രയൽസ് ഓഗസ്റ്റ് 19,20 തീയതികളിലായാണ് നടക്കുന്നത്. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ചാകും ട്രയൽ നടക്കുക. താല്പര്യമുള്ള താരങ്ങൾ 19,20 തീയതികളിൽ രാവിലെ 7 മണിക്ക് തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ എത്തിച്ചേരേണ്ടതാണ്. കളിക്കാനവശ്യമായ കിറ്റും ഒരു തിരിച്ചറിയൽ കാർഡും താരങ്ങൾ കൊണ്ടുവരണം. നൂറു രൂപ രജിസ്ട്രേഷൻ ഫീസും ഉണ്ടാകും.

കൂടുതൽ വിവരങ്ങൾക്ക്: 9633527208, 93871 00349 , 8907022515

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version