എഫ് സി കേരള അണ്ടർ 18 സ്ക്വാഡ് പ്രഖ്യാപിച്ചു

2018-19 സീസണായുള്ള അണ്ടർ 18 ടീമിനെ എഫ് സി കേരള പ്രഖ്യാപിച്ചു. 63 അംഗ താരങ്ങൾ ഉൾപ്പെട്ട സ്ക്വാഡിനെയാണ് എഫ് സി കേരള പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടു ഘട്ടങ്ങളായി നടന്ന ട്രയൽസിന്റെ അവസാനമാണ് ഇത്രയും താരങ്ങളെ ക്ലബ് ടീമിനായി തിരഞ്ഞെടുത്തത്. 1300ൽ അധികം യുവ താരങ്ങൾ ട്രയൽസിന്റെ ഭാഗമായിരുന്നതായി എഫ് സി കേരള അറിയിച്ചു.

ടീമിലെ ഭൂരിഭാഗം താരങ്ങളും കേരളത്തിൽ നിന്നുള്ളവർ തന്നെയാണ്. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിലാകും ഈ ടീം പരിശീലനം നടത്തുക. വരുന്ന സീസണിലെ അണ്ടർ 18 ഐലീഗാവും ഈ ടീമിന്റെ പ്രധാന ലക്ഷ്യം.

Exit mobile version