സെക്കൻഡ് ഡിവിഷൻ; എഫ് സി കേരളയ്ക്ക് രണ്ടാം ജയം

സെക്കൻഡ് ഡിവിഷൻ ഐ ലീഗ് ഗ്രൂപ്പ് ബിയിൽ എഫ് സി കേരളയ്ക്ക് രണ്ടാം വിജയം. ഇന്ന് തൃശ്ശൂരിൽ നടന്ന മത്സരത്തിൽ മധ്യഭാരത് എഫ് സിയെ ആണ് എഫ് സി കേരള പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു എഫ് സി കേരളയുടെ വിജയം.

എഫ് സി കേരളയ്ക്കായി ബാല ഇന്ന് ഇരട്ടഗോളുകളുമായി തിളങ്ങി. ശ്രേയസിന്റെ വകയായിരുന്നു ആദ്യ ഗോൾ. കഴിഞ്ഞ മത്സരത്തിൽ ഫതേഹ് ഹൈദരാബാദിനേയും എഫ് സി കേരള പരാജയപ്പെടുത്തയിരുന്നു. രണ്ട് മത്സരങ്ങളിൽ നിന്നായി ആറു പോയന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് ഇപ്പോൾ എഫ് സി കേരള.

മാർച്ച് 31ന് എഫ് സി ഗോവയുമായാണ് എഫ് സി കേരളയുടെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഐപിഎലില്‍ ഡിആര്‍എസ്, ബിസിസിഐ ഔദ്യോഗിക അറിയിപ്പെത്തി
Next articleഏകത ബിഷ്ടിനു പരിക്ക്, പകരം രാജേശ്വരി ഗായക്വാഡ് ടീമില്‍