മധ്യഭാരതിനെയും തോൽപ്പിച്ച് ഒന്നാം സ്ഥാനത്ത് എഫ് സി കേരള തുടരുന്നു

സെക്കൻഡ് ഡിവിഷൻ ഐലീഗിൽ തങ്ങളുടെ നാലാം മത്സരത്തിൽ എഫ് സി കേരളയ്ക്ക് തകർപ്പൻ വിജയം. എവേ മത്സരത്തിൽ മധ്യഭാരത് എഫ് സിയെ ആണ് എഫ് സി കേരള ഇന്ന് പരാജയപ്പെടുത്തിയത്. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു എഫ് സി കേരളയുടെ വിജയം. എഫ് സി കേരളയ്ക്കായി ശ്രേയസും സില്ലയുമാണ് ഇന്ന് ഗോളുകൾ കണ്ടെത്തിയത്.

തൃശ്ശൂർ വെച്ച് നടന്ന മത്സരത്തിലും മധ്യഭാരത് എഫ് സിയെ എഫ് സി കേരള തോൽപ്പിച്ചിരുന്നു. ജയത്തോടെ നാലു മത്സരങ്ങളിൽ 10 പോയന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് എഫ് സി കേരള. ഒരൊറ്റ മത്സരം വരെ ഇതുവരെ എഫ് സി കേരള പരാജയപ്പെട്ടിട്ടില്ല. 12ആം തീയതി കേരള ബ്ലാസ്റ്റേഴ്സിനെതിരെയാണ് എഫ് സി കേരളയുടെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബാസ്കറ്റ്ബോള്‍: പൊരുതി കീഴടങ്ങി ഇന്ത്യ
Next articleഡല്‍ഹിയ്ക്ക് തിരിച്ചടി, റബാഡ ഐപിഎല്‍ കളിക്കില്ല