എഫ് സി കേരള സീനിയർ ടീമിലേക്ക് ട്രയൽസ്

- Advertisement -

എഫ് സി കേരള തങ്ങളുടെ സീനിയർ ടീമിലേക്ക് ട്രയൽസ് നടത്തുന്നു. ജൂൺ 24, 25 തീയതികളിൽ എഫ് സി കേരളയുടെ ഹോം ഗ്രൗണ്ടായ തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ചാണ് ട്രയൽ നടക്കുക. ജൂൺ 24നാണ് കേരളത്തിൽ നിന്ന് ഉള്ള താരങ്ങൾ ട്രയൽസിൽ പങ്കെടുക്കേണ്ടത്. ജൂൺ 25ന് കേരളത്തിന് പുറത്ത് ഉള്ള താരങ്ങളുടെയും വിദേശ താരങ്ങളുടെയും ട്രയൽസ് ആയിരിക്കും. 1999ലോ അതിനു മുമ്പോ ജനിച്ചവർക്ക് ട്രയൽസിൽ പങ്കെടുക്കാം. പങ്കെടുക്കാൻ താല്പര്യമുള്ള ഐ ഡി പ്രൂഫും ഫുട്ബോൾ കിറ്റുമായി രാവിലെ 7.30ന് തന്നെ സ്റ്റേഡിയത്തിൽ എത്തണം.

കൂടുതൽ വിവരങ്ങൾക്ക്; 9544999019, 9547593895, 9446145871

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement