
സെക്കൻഡ് ഡിവിഷൻ ഐലീഗ് മത്സരങ്ങളിൽ കേരള ക്ലബുകൾ ഒത്തുകളിക്ക് ശ്രമിച്ചതായുള്ള വിവാദങ്ങളിൽ എഫ് സി കേരള ഔദ്യോഗിക പ്രസ്ഥാവന പുറത്തിറക്കി. ഈ വിവാദങ്ങളിൽ കഴമ്പില്ല എന്നും ഇത്തരം വഴി സ്വീകരിക്കാതെ തീർത്തും പ്രൊഷഷണൽ രീതിയിൽ മുന്നേറുന്ന ക്ലബാണ് എഫ് സി കേരള എന്നുമാണ് എഫ് സി കേരള പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ പറയുന്നത്.
ഫതേഹ് ഹൈദരബാദ് ക്ലബ് ഒഫീഷ്യൽസുമായി അവസാന ലീഗ് മത്സരത്തിൽ എഫ് സി കേരള ഒത്തുകളിക്ക് ശ്രമിച്ചു എന്നായിരുന്നു ആരോപണം. ഫതേഹ് ഹൈദരബാദിന്റെ ഒഫീഷ്യൽസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഈ വാർത്ത കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. കേരള ബ്ലാസ്റ്റേഴ്സിനും എഫ് സി കേരളയ്ക്കും ഇതിൽ പങ്കുണ്ടെന്നായിരുന്നു ആരോപണം. എഫ് സി കേരളയെ ഫൈനൽ റൗണ്ടിൽ എത്തിക്കാൻ ഇരുടീമുകളും ശ്രമിച്ചു എന്നാണ് ഫതേഹ് ഹൈദരബാദ് കോച്ചിംഗ് സ്റ്റാഫ് അംഗം പറഞ്ഞത്.
എന്നാൽ ഈ അരോപണങ്ങളെ നിയമപരമായി നേരിടും എന്നും അതിനുള്ള നിയമോപദേശങ്ങൾ തേടുകയാണെന്നും എഫ് സി കേരള പറഞ്ഞു. എ ഐ എഫ് എഫ് ഈ ആരോപണങ്ങൾ അന്വേഷിക്കണമെന്നും ക്ലബ് ആവശ്യപ്പെട്ടു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial