ഉബൈദിന്റെ മികവിൽ എഫ് സി കേരള ഫൈനലിൽ

ഈ‌ സീസണിലെ ആദ്യ ഫൈനലിൽ എഫ് സി കേരള. മഹാരാഷ്ട്രയിലെ ഗാധിങ്ലജ് ടൂർണമെന്റിലാണ് എഫ് സി കേരള ഫൈനലിലേക്ക് മുന്നേറിയത്. ഇന്നലെ നടന്ന സെമിയിൽ കരുത്തരായ സെസ ഗോവയെ തോൽപിച്ചാണ് എഫ് സി കേരള ഗധിങ്ലജ് ടൂർണമെന്റിന്റെ  ഫൈനലിൽ എത്തിയത്.

ടൈ ബ്രേക്കറിലായിരുന്നു എഫ് സി കേരളയുടെ വിജയം. പെനാൾട്ടി സ്പോട്ടിൽ നിന്ന് ജിതിൻ, ശ്രെയസ്, സുർജിത്, മൈക്ക്, സില എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഗോൾ കീപ്പർ ഉബൈദ് ഒരു ഗോൾ രക്ഷപ്പെടുത്തി ഹീറോ ആയി. എഫ് സി കേരളയുടെ ഹാരിസ് ആണ്‌ കളിയിലെ മികച്ച താരമായത്.

ഫൈനലിൽ ഏജീസ് ചെന്നൈ ടീമാണ് എഫ് സി കേരളയുടെ എതിരാളികൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous article326 റണ്‍സിനു പുറത്തായി സിംബാബ്‍വേ, വെസ്റ്റിന്‍ഡീസിനു മെല്ലെപ്പോക്ക് നയം
Next articleവെസ് ബ്രൗണിനോട് തനിക്ക് ആരാധനയായിരുന്നു എന്ന് ജിങ്കൻ