
സെക്കൻഡ് ഡിവിഷൻ ഐലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിനെതിരെ എഫ് സി കേരളയുടെ വൻ തിരിച്ചുവരവ്. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ തുടക്കത്തിൽ രണ്ട് ഗോളിന് പിറകിൽ പോയതിനു ശേഷമാണ് എഫ് സി കേരള വിജയിച്ച് കയറിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു എഫ് സി കേരളയുടെ വിജയം.
സുരാജ് റാവത് നേടിയ ഇരട്ടഗോളുകളുടെ ബലത്തിൽ ആദ്യ പകുതി അവസാനിക്കും വരെ കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു മുന്നിൽ. എന്നാൽ രണ്ടാം പകുതിയിൽ എഫ് സി കേരളയെ തടയാൻ കേരള ബ്ലാസ്റ്റേഴ്സിനായില്ല. സില്ലയുടെ ആദ്യ ഗോൾ നേടിയ എഫ് സി കേരള ശ്രേയസിന്റെ സ്ട്രൈക്കിലൂടെ സമനിലയും നേടി. മത്സരം സമനിലയിൽ അവസാനിക്കും എന്ന് തോന്നിപ്പിച്ച നിമിഷത്തിൽ, ഇഞ്ച്വറി ടൈമിൽ അഭിജിത് എഫ് സി കേരളയുടെ തിരിച്ചുവരവ് പൂർത്തിയാക്കി.
ജയത്തോടെ ഗ്രൂപ്പിലെ തങ്ങളുടെ ഒന്നാം സ്ഥാനത്തെ ലീഡ് എഫ് സി കേരള അഞ്ചു പോയന്റാക്കി ഉയർത്തി. ലീഗിൽ ഇതുവരെ എഫ് സി കേരള പരാജയം അറിഞ്ഞിട്ടില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial