ഫതേഹ് ഹൈദരബാദിനെ കീഴടക്കി എഫ് സി കേരള തുടങ്ങി

Pic: Jithin Baby
- Advertisement -

സെക്കൻഡ് ഡിവിഷൻ ഐ ലീഗിൽ എഫ് സി കേരളയ്ക്ക് വിജയ തുടക്കം. ഇന്ന് ഗ്രൂപ്പ് ബിയിൽ ഫതേഹ് ഹൈദരബാദിനെ നേരിട്ട എഫ് സി കേരള ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്ന് വിജയിച്ചത്. തൃശ്ശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ ആയിരങ്ങളാണ് മത്സരം കാണാൻ ഇന്ന് എത്തിയത്.

Pic: Jithin Baby

23ആം മിനുട്ടിൽ ജോണാസിലൂടെ എഫ് സി കേരള ലീഡെടുത്തു എങ്കിലും 41ആം മിനുട്ടിൽ ലാൽറിൻ ഫെല ഫതേഹിനെ ഒപ്പം എത്തിച്ചു. 46ആം മിനുട്ടിൽ പിറന്ന ഒരു ഓൺ ഗോളാണ് മത്സരത്തിന്റെ ഗതി നിർണയിച്ചത്. ജാസ്മാൻ ഗുരുങ് വഴങ്ങിയ ഓൺ ഗോൾ എഫ് സി കേരളയ്ക്ക് 3 പോയന്റ് നൽകുകയായിരുന്നു.

21ആം തീയതി മധ്യ ഭാരത് എഫ് സിയുമായാണ് എഫ് സി കേരളയുടെ അടുത്ത മത്സരം.

ചിത്രങ്ങൾ : ജിതിൻ ബേബി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement