എഫ് സി ഗോവയ്ക്ക് പുതിയ ഗോൾ കീപ്പർ

എഫ് സി ഗോവയുടെ ഏറ്റവും വലിയ പ്രശ്നമായിരുന്ന ഗോൾകീപ്പർ എന്ന കാര്യത്തിന് അവസാനം പരിഹാരം. മികച്ച ഒരു യുവ ഗോൾ കീപ്പറെ തന്നെ ടീമിൽ എത്തിച്ചിരിക്കുയാണ് എഫ് സി ഗോവ. ബെംഗളൂരു എഫ് സി ഗോൾകീപ്പറായ ലാൽതുവമാവിയ റാൾട്ടെയുമായാണ് എഫ് സി ഗോവ കരാറിൽ എത്തിയത്. ബെംഗളൂരു എഫ് സിയുടെ രണ്ടാം ഗോൾകീപ്പറായായിരുന്നു ഐ എസ് എല്ലിൽ ഉടനീളം റാൾട്ടെ. ഗുർപ്രീത് സിംഗ് അഞ്ച് വർഷത്തേക്ക് ബെംഗളൂരുവുമായി കരാർ പുതുക്കിയതൊടെയാണ് ക്ലബ് വിടാൻ റാൾട്ടെ തീരുമാനിച്ചത്.

ഐ എസ് എല്ലിൽ കട്ടിമണിയെ വലയ്ക്കു മുന്നിൽ അണിനിരത്തി ഇറങ്ങിയ എഫ് സി ഗോവ നിരവധി ഗോളുകൾ ഗോൾകീപ്പിംഗ് പിഴവിലൂടെ വഴങ്ങിയിരുന്നു. അതാണ് മികച്ചൊരു ഗോൾകീപ്പറെ ഗോവ തേടാനുള്ള കാരണം. മിസോറാം ഗോൾകീപ്പർ ലാൽതുവമാവിയ റാൾട്ടെയെ കഴിഞ്ഞ ഡ്രാഗ്റ്റിൽ 37.5 ലക്ഷം രൂപയ്ക്കായിരുന്മു ബെംഗളൂരു സ്വന്തമാക്കിയത്. പക്ഷെ ഈ ഐ എസ് എല്ലിൽ ഗുർപ്രീതിന് വിലക്ക് കിട്ടിയ രണ്ട് മത്സരത്തിൽ മാത്രമെ റാൾട്ടെയ്ക്ക് ഇറങ്ങാൻ പറ്റിയിരുന്നുള്ളൂ. മുമ്പ് ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഭാഗമായിട്ടുണ്ട് റാൾട്ടെ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപാണ്ടിക്കാട് സെവൻസിൽ ഫിഫാ മഞ്ചേരിക്ക് തകർപ്പൻ ജയം
Next articleകൊച്ചി സ്റ്റേഡിയത്തിലെ ക്രിക്കറ്റ്, ഞായറാഴ്ച കലൂരിൽ മനുഷ്യമതിൽ ഒരുക്കാൻ മഞ്ഞപ്പട