Site icon Fanport

ഗോവയിലെ പോരിൽ ചർച്ചിൽ ബ്രദേഴ്സ് എഫ് സി ഗോവയെ തോൽപ്പിച്ചു

ഇന്റർനാഷണൽ ബ്രേക്കിന്റെ ഇടവേളയിൽ നടത്തിയ സൗഹൃദ പോരാട്ടത്തിൽ ചർച്ചിൽ ബ്രദേഴ്സിന് വിജയം. ഗോവയിലെ രണ്ട് ഫുട്ബോൾ ശക്തികളായ എഫ് സി ഗോവയും ചർച്ചിൽ ബ്രദേഴ്സും നേർക്കുനേർ വന്ന മത്സരത്തിലായിരുന്നു ഐ ലീഗ് ക്ലബിന്റെ ജയം. ബാംബോലിം സ്റ്റേഡിയത്തിൽ വെച്ചു നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ചർച്ചിലിന്റെ ജയം.

ചർച്ചിൽ ബ്രദേഴ്സിന്റെ രണ്ടു ഗോളുകളും മുൻ ഈസ്റ്റ് ബംഗാൾ താരമായ പ്ലാസയാണ് സ്കോർ ചെയ്തത്‌. എഫ് സി ഗോവയ്ക്കായി കോറോയും ഗോൾ നേടി. ഐ ലീഗിൽ കഴിഞ്ഞ തവണ റിലഗേറ്റ് ചെയ്യപ്പെട്ടു എങ്കിലും പ്രത്യേക പരിഗണനയിൽ തിരിച്ച് എത്തിയ ചർച്ചിൽ ബ്രദേഴ്സ് ഇത്തവണ ഐലീഗ് കീഴടക്കാൻ പോന്ന ശക്തിയുള്ള ടീമാണ് ഒരുക്കിയിരിക്കുന്നത്. അതിന്റെ സൂചന കൂടിയായി ഈ ജയം.

Exit mobile version