Site icon Fanport

നോവക്ക് ഹാട്രിക്ക്, ആറ് ഗോൾ വിജയവുമായി എഫ് സി ഗോവ

ഡ്യൂറണ്ട് കപ്പിൽ എഫ് സി ഗോവക്ക് മികച്ച തുടക്കം. ഇന്ന് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഷില്ലോങ് ലജോങ്ങിനെ നേരിട്ട മനോലോ മാർക്കസിന്റെ ടീം എതിരില്ലാത്ത ആറ് ഗോളുകൾക്ക് ആണ് ഇന്ന് വിജയിച്ചത്. ഹാട്രിക്കുനായി നോവ കളിയിലെ ഹീറോ ആയി. പതിനഞ്ചാം മിനുട്ടിൽ റൗളിംഗ് ബോർജസിലൂടെ ആണ് ഗോവ ലീഡ് എടുത്തത്. 20ആം മിനുട്ടിൽ 26ആം മിനുട്ടിലും നോവ നേടിയ ഗോളുകൾ ലീഡ് 3-0 ആക്കി ഉയർത്തി.

Picsart 23 08 08 17 27 26 663

രണ്ടാം പകുതിയിൽ 62ആം മിനുട്ടിൽ വിക്ടർ റോഡ്രിഗസ് ഗോവക്ക് ആയുള്ള തന്റെ ആദ്യ ഗോൾ നേടി. 83ആം മിനുട്ടിൽ കാർലോസ് മാർട്ടിനസ് വല കുലുക്കി. സ്കോർ 5-0. പിന്നാലെ നോവ തന്റെ ഹാട്രിക്കും തികച്ചു. ഇതോടെ ഗോവൻ വിജയം പൂർത്തിയായി. ഇനി ഗ്രൂപ്പിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഡൗൺ ടൗൺ ഹീറോസും ആണ് ഗോവക്ക് എതിരാളികളായുള്ളത്. ലജോങ്ങിന് ഇത് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം തോൽവി ആണ്.

Exit mobile version