മോഹൻ ബഗാനെ പരാജയപ്പെടുത്തി എഫ് സി ഗോവ

- Advertisement -

ഇന്നലെ ഗോവയിൽ നടന്ന സൗഹൃദ മത്സരത്തിൽ എഫ് സി ഗോവ മോഹൻ ബഗാനെ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഗോവയുടെ വിജയം. കഴിഞ്ഞ മത്സരത്തിൽ പൂനെ സിറ്റിയോടും മോഹൻ ബഗാൻ പരാജയപ്പെട്ടിരുന്നു.

ആദ്യ മിനുട്ടിൽ തന്നെ എഫ് സി ഗോവ ഇന്നലെ ഗോൾ വല കുലുക്കിയിരുന്നു. ആദ്യ മിനുട്ടിൽ ലാൻസറോട്ടോയും ഇരുപത്തി ഒന്നാം മിനുട്ടിൽ സ്പാനിഷ് താരം ഫെറൻ കോറോയുമാണ് എഫ് സി ഗോവയ്ക്കായി ഗോൾ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement