Picsart 25 02 27 22 02 32 561

പഞ്ചാബിനെ തോൽപ്പിച്ച് എഫ്‌ സി ഗോവ രണ്ടാം സ്ഥാനം ഉറപ്പിക്കുന്നു

ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പഞ്ചാബ് എഫ്‌സിക്കെതിരെ എഫ്‌സി ഗോവ നിർണായക വിജയം ഉറപ്പിച്ചു. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഗോവയുടെ ജയം. ഇത് അവരുടെ രണ്ടാം സ്ഥാനം എതാണ്ട് ഉറപ്പിച്ചു.



©Adimazes/ISL

22 കളികളിൽ നിന്ന് 45 പോയിൻ്റുള്ള ഗൗർസ് ഇപ്പോൾ ബെംഗളൂരു എഫ്‌സിയെയും ജംഷഡ്പൂർ എഫ്‌സിയെയും അപേക്ഷിച്ച് എട്ട് പോയിൻ്റ് മുന്നിലാണ്. അതേസമയം, 24 പോയിൻ്റുമായി പഞ്ചാബ് 11-ാം സ്ഥാനത്ത് തുടരുകയാണ്.

ഹാഫ് ടൈമിന് തൊട്ടുമുമ്പ് കാൾ മക്ഹ്യൂ ആണ് സമനില തകർത്ത് ഗോൾ കണ്ടെത്തിയത്.

Exit mobile version