Picsart 23 05 24 18 49 05 445

പിർലോ തുർക്കി ക്ലബിന്റെ പരിശീലക സ്ഥാനം വിട്ടു

ഇറ്റാലിയം ഇതിഹാസം പിർലോ തുർക്കി ക്ലബായ കരഗുമ്രുകിൽ ഇനി ഇല്ല. അദ്ദേഹവും ക്ലബും തമ്മിൽ കരാർ അവസാനിപ്പിക്കാൻ പരസ്പര ധാരണയിൽ എത്തി. ഈ സീസൺ തുടക്കത്തിൽ ആയിരുന്നു പിർലോ പരിശീലക സ്ഥാനം ഏറ്റെടുത്തത്. ഫതിഹ് കർഗുമ്രുകിൽ അത്ര നല്ല റെക്കോർഡ് ആയിരുന്നില്ല പിർലോക്ക്‌. ആകെ 11 മത്സരങ്ങൾ മാത്രമേ പിർലോയുടെ ടീം വിജയിച്ചിട്ടുള്ളൂ. തുർക്കിഷ് ലീഗിൽ അവർ ഇപ്പോൾ 9ആം സ്ഥാനത്താണ്.

യുവന്റസ് മുൻ പരിശീലകൻ ആയ ആന്ദ്രേ പിർലോയുടെ രണ്ടാം പരിശീലക ജോലി മാത്രമായിരുന്നു ഇത്. യുവന്റസിനൊപ്പം കോപ ഇറ്റാലിയ കിരീടം നേടിയിരുന്നു എങ്കിലും ഒറ്റ സീസൺ കൊണ്ട് പിർലോ അവിടെ നിന്നും പുറത്തായിരുന്നു. ഇനി പ്രധാന യൂറോപ്യൻ ക്ലബുകളിൽ ഒന്നിനെ പരിശീലിപ്പിക്കണം എന്നാണ് പിർലോ ആഗ്രഹിക്കുന്നത്.

Exit mobile version