രണ്ട് ഗോൾ ലീഡ് തുലച്ച് എഫ് സി കേരള, ഫൈനൽ റൗണ്ട് യോഗ്യത തുലാസ്സിൽ

എഫ് സി കേരളയുടെ ഐലീഗ് മോഹങ്ങൾക്ക് തിരിച്ചടി. ഇന്ന് ഗ്രൂപ്പ് ഘട്ടത്തിൽ നടന്ന അവസാന മത്സരത്തിൽ ഫതേഹ ഹൈദരബാദിനെ തോല്പ്പിക്കുകയും ഒപ്പം ഒസോൺ എഫ് സി കേരള ബ്ലാസ്റ്റേഴ്സിനോട് പരാജയപ്പെടുകയും വേണമായിരുന്നു. ബെംഗളൂരുവിൽ നടന്ന മത്സരത്തിൽ ഓസോണിനെ എതിരില്ലാത്ത ഒരു ഗോളിന് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തി. പക്ഷെ ഇപ്പുറം എഫ് സി കേരളയ്ക്ക് കാലിടറി.

ആദ്യ 22 മിനുട്ടിൽ ജിതിന്റെയും അഭിജിതിന്റെയും ഗോളുകളുടെ ബലത്തിൽ 2-0 എന്ന സ്കോറിന് ഫതേഹ് ഹൈദരബാദിനെതിരെ എഫ് സി കേരള മുന്നിട്ട് നിന്നതായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ഹൈദരബാദിൽ എഫ് സി കേരളയ്ക്ക് കാലിടറി. നാലു ഗോളുകൾ വഴങ്ങി 4-2ന്റെ പരാജയം. ഗ്രൂപ്പിൽ 21 പോയന്റുമായി ബ്ലാസ്റ്റേഴ്സ് ഒന്നാമത്. ഓസോണും എഫ്വ്സി കേരളയ്ക്കും 19 പോയന്റുകൾ. ഹെഡ് ടു ഹെഡിക് എഫ് സി കേരളയെ രണ്ട് മത്സരങ്ങളും തോൽപ്പിച്ച മികവിൽ ഓസോൺ രണ്ടാമതും എഫ് സി കേരള മൂന്നാമതും.

ഐ എസ് എൽ റിസേർവ് ടീമുകൾ ഫൈനൽ റൗണ്ടിൽ എത്തില്ല എന്നതു കൊണ്ട് ആദ്യ സ്ഥാനമുള്ള ബ്ലാസ്റ്റേഴ്സിനു പകരം ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ഓസോൺ ഫൈനൽ റൗണ്ടിലേക്ക്. എഫ് സി കേരളയ്ക്ക് ഇനി മികച്ച രണ്ടാം സ്ഥാനക്കാരായെ ഫൈനൽ റൗണ്ടിൽ എത്താൻ കഴിയു. അതിന് ഗ്രൂപ്പ് എയിലെ മത്സരത്തിൽ ഹിന്ദുസ്ഥാൻ എഫ് സി പരാജയപ്പെടണം. ഡെൽഹിയിൽ ഇന്ന് നടക്കേണ്ടിയിരുന്ന ഗ്രൂപ്പ് എയിൽ മത്സരങ്ങൾ മോശം കാലാവസ്ഥ കാരണം നിർത്തി വെച്ചിരിക്കുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial