ഡൊണ്ണരുമ്മയല്ല ഇത് ഡോളറുമ്മ, കളിക്കിടെ ഡൊണ്ണരുമ്മയ്ക്ക് നേരെ കാശെറിഞ്ഞ് പ്രതിഷേധം

ക്ലബ് വിടാനൊരുങ്ങുന്ന ഡൊണ്ണരുമ്മയ്ക്കെതിരെ എസി മിലാൻ ആരാധകരുടെ വ്യത്യസ്ത തരത്തിലുള്ള പ്രതിഷേധമാണ് ഇന്നലെ കണ്ടത്. ഡെന്മാർക്കിനെതിരെ അണ്ടർ 21 മത്സരത്തിൽ ഇന്നലെ ഇറങ്ങിയ ഡൊണ്ണരുമ്മയുടെ ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി വ്യാജ നോട്ടുകൾ വലിച്ചെറിഞ്ഞായിരുന്നു എസി മിലാൻ ആരാധകരുടെ പ്രതിഷേധം. ഡൊണ്ണരുമ്മയെ ഡോളറുമ്മ എന്ന് വിളിക്കുന്ന ചാന്റ്സും എസി മിലാൻ ആരാധകർ പ്രതിഷേധ സൂചകമായി മുഴക്കി.

18 കാരമായ ഡൊണ്ണരുമ്മ എസി മിലാനിൽ കരാർ പുതുക്കില്ല എന്ന് വ്യക്തമാക്കിയിരുന്നു. ഇറ്റലിയുടെ അടുത്ത ഒന്നാം നമ്പറാകേണ്ട താരത്തിന് അഞ്ചു വർഷത്തെ കരാറാണ് എസി മിലാൻ വാഗ്ദാനം ചെയ്തത്. വർഷം ഏകദേശം 5മില്യൺ യൂറോ സമ്പാദിക്കുന്ന തരത്തിലുള്ള ഈ വലിയ ഓഫർ നിരസിച്ചതാണ് എസി മിലാൻ ആരാധകരെ‌ രോഷാകുലരാക്കിയത്. റയൽ മാഡ്രിഡിലേക്ക് ഇതിലും വലിയ കരാറിൽ സൈൻ ചെയ്യാനാണ് താരവും ഏജന്റ് റയ്യോളയും ശ്രമിക്കുന്നത്. റയ്യോള പോഗ്ബയുടെ കരിയറിലും സമാനമായ ഇടപെടലുകൾ നടത്തി ഫുട്ബോൾ പ്രേമികളുടെ വെറുപ്പ് സമ്പാദിച്ച ഏജന്റാണ്.

എസി മിലാൻ പുതിയ ബോർഡിനു കീഴിൽ അടുത്ത സീസണിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുമ്പോഴാണ് ഡൊണ്ണരുമ്മ ഇത്തരമൊരു നിലപാട് എടുത്തത്. മുമ്പ് ക്ലബ് വിട്ടുപോയി കഷ്ടപ്പെട്ട ഷെവ്ചങ്കോറല്യുടേയും കക്കയുടേയും ഗതിയാകും ഡൊണ്ണരുമ്മയ്ക്കും എന്നാണ് എസി മിലാൻ ആരാധകർ പറയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഊർജ കപ്പ്, കേരളത്തിന്റെ പെൺക്കുട്ടികൾക്കും മിന്നുന്ന തുടക്കം, ഗോൾ വാരികൂട്ടി പോണ്ടിച്ചേരി
Next articleചരിത്രം സൃഷ്ടിച്ച് ഇന്ത്യ-പാക് പോരാട്ടം, എത്തിയത് 100 കോടി ആളുകളിലേക്ക്