
അർജന്റീനയിൽ ക്ലബ്ബിന്റെ തുടർച്ചയായ മോശം പ്രകടനം കാരണം ആരാധകർ ക്ലബ് പ്രസിഡന്റിന്റെ കാറിനു തീവെക്കുകയും വീടിനു നേരെ വെടി ഉതിർക്കുകയും ചെയ്തു. അൽമിറന്റെ ബ്രൗൺ ഫുട്ബോൾ ക്ലബ്ബിന്റെ ആരാധകരാണ് ഈ കൃത്യം ചെയ്തത്. തുടർച്ചയായ മോശം പ്രകടനത്തിന് ശേഷം മൂന്നാം ഡിവിഷൻ ലീഗായ പ്രിമിയേര മെട്രോപ്പോളിറ്റാനോ ബിയുടെ ടേബിളിൽ അവസാനത്തതാണ് അൽമിറന്റെ ബ്രൗൺ എഫ്സി.
#BMetropolitana l Balearon la casa del presidente de Almirante Brown e incendiaron un auto después de la derrota ante San Miguel ➡ https://t.co/qosVRqVfrz pic.twitter.com/dh14rCMlbu
— Diario Olé (@DiarioOle) March 5, 2018
സാം മിഗ്വേൽ എഫ്സിക്കെതിരെയും പരാജയമേറ്റു വാങ്ങിയതിനെ തുടർന്നാണ് ആരാധകർ പ്രകോപിതരാകുകയും അന്റോണിയോ അർജെന്റിനോയുടെ വീടാക്രമിക്കുകയും കാറ് കത്തിക്കുകയും ചെയ്തു. അർജന്റീനയിൽ ഫുട്ബോൾ സംബന്ധമായ അക്രമങ്ങൾ സമീപ കാലങ്ങളിൽ വർദ്ധിച്ചു വരികയാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial