Picsart 23 05 21 18 39 46 472

ഫകുണ്ടോ പെലിസ്ട്രി മാഞ്ചസ്റ്റർ യുണൈറ്റഡിൽ ദീർഘകാല കരാർ ഒപ്പുവെക്കും

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം ഫകുണ്ടോ പെലിസ്ട്രി ക്ലബിൽ കരാർ പുതുക്കും. 2028വരെ നീളുന്ന കരാർ താരം ഒപ്പുവെക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഈ സീസണിൽ പരിക്ക് കാരണം അധികം അവസരം കിട്ടാത്ത പെലിസ്ട്രിക്ക് അടുത്ത സീസണിൽ യുണൈറ്റഡ് ഫസ്റ്റ് ടീമിൽ അധികം അവസരം കിട്ടും എന്ന പ്രതീക്ഷയിലാണ്.

യുവ ഉറുഗ്വേൻ വിംഗർക്ക് വലിയ ഭാവി ഉണ്ട് എന്ന് പരിശീലകൻ ടെൻ ഹാഗ് അടുത്തിടെ പറഞ്ഞിരുന്നു. പരിക്ക് മാറി തിരികെ എത്തിയതിനു ശേഷം പെലിസ്ട്രി ടെൻ ഹാഗിന്റെ മാച്ച് സ്ക്വാഡിൽ സ്ഥിരാംഗമാണ്. അവസരം കിട്ടിയപ്പോൾ തിളങ്ങാനും പെലിസ്ട്രിക്ക് ആയിരുന്നു.

വെറും 10 മില്യണ് ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ട് വർഷം മുമ്പ് പെലിസ്ട്രിയെ ടീമിൽ എത്തിച്ചത്‌. കരാർ ഒപ്പുവെച്ചാൽ അടുത്ത സീസണിൽ പെലിസ്ട്രിയെ ലോണിൽ അയക്കാൻ യുണൈറ്റഡ് ആലോചിക്കുന്നുണ്ട്.

Exit mobile version