Site icon Fanport

ഫാബിയോ ഇനി സുവാരസിനൊപ്പം ബ്രസീലിൽ

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുൾബാക്കായാ ഫാബിയോ ഡി സിൽവ ബ്രസീലിയൻ ക്ലബിലേക്ക് എത്തി. ഫ്രഞ്ച് ക്ലബായ നാന്റെസിന്റെ താരമായിരുന്ന ഫാബിയോ ഇപ്പോൾ ഗ്രീമിയോ ക്ലബിലേക്ക് ആണ് എത്തിയിരിക്കുന്നത്. 2 വർഷത്തെ കരാർ ആണ് താരം ക്ലബിൽ ഒപ്പുവെച്ചത്. 32കാരനായ താരത്തിനൊപ്പം ലൂയിസ് സുവാരസും ഗ്രീമിയോയിൽ ഉണ്ടാകും. സുവാരസ് കഴിഞ്ഞ ആഴ്ച ഇതേ ബ്രസീലിയൻ ക്ലബിൽ കരാർ ഒപ്പുവെച്ചിരുന്നു.

ഫാബിയോ 23 01 04 13 04 32 500

അവസാന നാലു വർഷമായി ഫാബിയോ നാന്റെസിൽ ആയിരുന്നു കളിക്കുന്നത്. അതിനു മുമ്പ് മിഡിൽസ്ബ്രോക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ഒരു കാലത്ത് തന്റെ സഹോദരൻ റാഫേലിന് ഒപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിൽ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് ഫാബിയോ. ആറ് വർഷത്തോളം മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ചിരുന്നു.

Exit mobile version