എഫ് എ കപ്പിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയമില്ല

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ദയനീയ ഫോം തുടരുന്നു. ഇന്ന് എഫ് എ കപ്പിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ നിരാശയിലാകേണ്ടി വന്നത്. ഇന്ന് വോൾവ്സിന്റെ ഗ്രൗണ്ടിൽ വെച്ച് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഒരു ഗോൾ പോലും പിറന്നില്ല. മത്സരം സമനിലയിൽ അവസാനിച്ചതിനാൽ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടിൽ വെച്ച് വീണ്ടും എഫ് എ കപ്പ് മത്സരം നടത്തും.

ഇരുടീമുകളും ഇന്ന് അവസരം സൃഷ്ടിക്കുന്നതിലും പിന്നോട്ട് പോയിരുന്നു. പ്രധാനതാരങ്ങളിൽ പലർക്കും വിശ്രമം നൽകിയാണ് രണ്ട് ടീമുകളും ഇറങ്ങിയത്. ആദ്യ പകുതിയിൽ യുണൈറ്റഡ് കീപ്പർ റൊമേരോ ഒരു ലോകനിലവാരമുള്ള സേവ് നടത്തിയത് മാഞ്ചസ്റ്റർ യുണൈറ്റഡിന് രക്ഷയായി. രണ്ടാം പകുതിയിലും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് വോൾവ്സ് ആയിരുന്നു. പക്ഷെ രണ്ടാം പകുതിലും ഗോൾ പിറന്നില്ല.

Previous articleവിജയം തുടർന്ന് അൽ മദീന ചെർപ്പുളശ്ശേരി
Next articleവാണിയമ്പലത്ത് കാളികാവിനെ റോയൽ ട്രാവൽസ് കോഴിക്കോട് വീഴ്ത്തി