സ്വാൻസിയെ മറികടന്ന് ടോട്ടൻഹാം എഫ് എ കപ്പ് സെമിയിൽ

- Advertisement -

സ്വാൻസി സിറ്റിയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ടോട്ടൻഹാം എഫ് എ കപ്പ് സെമി ഫൈനലിൽ പ്രവേശിച്ചു. ടോട്ടൻഹാമിന്‌ വേണ്ടി ക്രിസ്ത്യൻ എറിക്‌സൺ ഇരട്ട ഗോളുകൾ നേടിയപ്പോൾ എറിക് ലമേല മൂന്നാമത്തെ ഗോൾ നേടി.

മത്സരം തുടങ്ങി 11ആം മിനുട്ടിൽ തന്നെ എറിക്സണിലൂടെ ടോട്ടൻഹാം സ്വാൻസി വല കുലുക്കി. തുടർന്ന് സോണിലൂടെ ടോട്ടൻഹാം രണ്ടാമത്തെ ഗോൾ നേടിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് ലമേലയിലൂടെ ടോട്ടൻഹാം ലീഡ് ഇരട്ടിയാക്കി.

രണ്ടാം പകുതിയിൽ മാറ്റങ്ങളുമായി ഇറങ്ങിയ സ്വാൻസി ടോട്ടൻഹാം ഗോൾ മുഖം ആക്രമിച്ചെങ്കിലും ടോട്ടൻഹാം ഗോൾ പോസ്റ്റിൽ മൈക്കിൾ വോമിൻറെ മികച്ച പ്രകടനം അവരുടെ രക്ഷക്കെത്തുകയായിരുന്നു. തുടർന്ന് 62ആം മിനുട്ടിലാണ് ടോട്ടൻഹാം വിജയമുറപ്പിച്ച ഗോൾ എറിക്സണിലൂടെ നേടിയത്.

തുടർച്ചയായ രണ്ടാം തവണയാണ് ടോട്ടൻഹാം എഫ് എ കപ്പ് സെമിയിൽ പ്രവശിക്കുന്നത്. 1982ന് ശേഷം ആദ്യമായാണ് ടോട്ടൻഹാം തുടർച്ചയായി രണ്ടു തവണ എഫ് എ കപ്പ് സെമി ഫൈനലിൽ എത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement