ഫൈനൽ ഉറപ്പിക്കാൻ യുണൈറ്റഡ്, വെല്ലുവിളി ഉയർത്താൻ സ്പർസ്

- Advertisement -

എഫ് എ കപ്പ് ആദ്യ സെമിയിൽ ഇന്ന് കിടിലൻ പോരാട്ടം. വെംബ്ലിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് സ്പർസിനെ നേരിടും. ഫൈനലിൽ നാളെ നടക്കുന്ന ചെൽസി- സൗത്താപ്ടൻ മത്സരത്തിലെ മത്സരത്തിലെ വിജയികളെ ആരാണ് നേരിടുക എന്നറിയുന്ന പോരാട്ടമാണ് ഇന്ന്.

സീസണിൽ അവശേഷിക്കുന്ന ഏക കിരീടം നേടാനുള്ള അവസരമാണ് ഇരു ടീമുകൾക്കും. പൊചറ്റിനോക്ക് കീഴിൽ ഇതുവരെ കിരീടം ഒന്നും നേടാനാവാത്ത സ്പർസിന് ഇത് അഭിമാന പോരാട്ടമാണ്. തങ്ങളുടെ താൽക്കാലിക ഹോം ഗ്രൗണ്ടിൽ മൗറീഞ്ഞോയെയും സംഘത്തെയും വീഴ്ത്തുക അവർക്ക് എളുപ്പമാകില്ല. യുണൈറ്റഡ് ആകട്ടെ സ്ഥിരതയില്ലാഴ്മയുടെ പേരിൽ ഏറെ പഴി കേട്ട സീസണിൽ മൗറീഞ്ഞോക്ക് എഫ് എ കപ്പ് ഫൈനലിൽ ഇടം നേടി മുഖം രക്ഷിക്കാനുള്ള അവസരമാണ്‌ ഇത്.

ശക്തമായ ടീമിനെയാവും ഇരു പരിശീലകരും അണി നിരത്തുക. യുണൈറ്റഡ് നിരയിൽ പോൾ പോഗ്ബ ഫോം വീണ്ടെടുത്തത്‌ അവർക്ക് കരുത്താവും. കപ്പ് മത്സരങ്ങളിൽ റൊമേറോ ആണ് ഗോൾ വല  സംരക്ഷിക്കൽ എങ്കിലും താരത്തിന് പരിക്ക് ഏറ്റത് കാരണം ഡി ഹെയ തന്നെയാവും ഇന്ന് ഗോളിൽ.
സ്പർസ് നിരയിൽ ഡാനി റോസ് കളിക്കില്ല. ഹാരി കെയ്ൻ നേരിയ പരിക്ക് ഉണ്ടെങ്കിലും ആദ്യ ഇലവനിൽ തന്നെ ഇറങ്ങാനാണ് സാധ്യത.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement