സൗത്താംപ്ടൺ എഫ് എ കപ്പ് സെമിയിൽ

- Advertisement -

പൊരുതി നിന്ന വീഗൻ അത്ലറ്റികിനെ മറികടന്ന് സൗത്താംപ്ടൺ എഫ് എ കപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് സൗത്താംപ്ടൺ വീഗനെ മറികടന്നത്. മാർക്ക് ഹ്യൂസിന് കീഴിൽ ആദ്യ മത്സരം കളിക്കാനിറങ്ങിയ സൗത്താംപ്ടൺ രണ്ടാം പകുതിയിൽ നേടിയ ഗോളുകൾക്കാണ് വിജയം സ്വന്തമാക്കിയത്.

മത്സരത്തിന്റെ  തുടക്കം മുതൽ സൗത്താംപ്ടണെക്കാൾ മികച്ച പ്രകടനമാണ് വീഗൻ പുറത്തെടുത്തത്. എന്നാൽ അതൊന്നും ഗോളാക്കാൻ അവർക്കായില്ല. തുടർന്ന് രണ്ടാം പകുതിയിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. ശേഷമാണു രണ്ടാം പകുതിയിൽ ഹോബ്ജെർഗിലൂടെ സൗത്താംപ്ടൺ മത്സരത്തിലെ ആദ്യ ഗോൾ നേടി. ടാഡിക്കിന്റെ പാസിൽ നിന്നാണ് താരം ഗോൾ നേടിയത്. തുടർന്ന് 73 മാത്തെ മിനുറ്റിൽ ലീഡ് വർദ്ധിപ്പിക്കാനുള്ള മികച്ച അവസരം പെനാൽറ്റിയിലൂടെ ഗബ്ബിയാഡിനിക്ക് ലഭിച്ചെങ്കിലും താരത്തിന്റെ പെനാൽറ്റി വീഗൻ ഗോൾ കീപ്പർ വാൾടൺ രക്ഷപ്പെടുത്തുകയായിരുന്നു.

തുടർന്ന് സമനില ഗോൾ നേടാൻ വീഗൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും 90മാത്തെ മിനുട്ടിൽ രണ്ടാമത്തെ ഗോളും നേടി സൗത്താംപ്ടൺ സെമി ഉറപ്പിച്ചു. സെഡ്രിക് ആണ് വിജയമുറപ്പിച്ച ഗോൾ നേടിയത്. മികച്ച പ്രകടനം പുറത്തെടുത്തിട്ടും കിട്ടിയ അവസരങ്ങൾ മുതലാക്കാനാവാതെ പോയതാണ് വീഗന് വിനയായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement