ഇന്ന് റൂണി vs മാഞ്ചസ്റ്റർ യുണൈറ്റഡ്!!

- Advertisement -

ഇന്ന് ഇംഗ്ലീഷ് ഫുട്ബോളിൽ ഒരു ഗംഭീര പോരാട്ടമാണ് നടക്കുന്നത്. എഫ് എ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ഡാർബി കൗണ്ടിയുമാണ് പരസ്പരം ഏറ്റുമുട്ടുന്നത്. ഓൾഡ് ട്രാഫോർഡിലേക്കുള്ള വെയിൻ റൂണിയുടെ തിരിച്ചുവരവിനാകും ഇന്ന് ഫുട്ബോൾ ലോകം സാക്ഷിയാവുക. ഡെർബി കൗണ്ടിയുടെ ക്യാപ്റ്റൻ ആണ് ഇപ്പോൾ റൂണി. റൂണി ഡെർബിയിൽ എത്തിയതിനു ശേഷം ക്ലബ് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച ഗോളടിക്കാരൻ ആണ് റൂണി. യുണൈറ്റഡിനെതിരെ ഇതിനു മുമ്പ് ആറ് തവണ കളിച്ചപ്പോഴും റൂണിക്ക് പരാജയപ്പെടാനായിരുന്നു വിധി. ബ്രൂണോ ഫെർണാണ്ടസ് വന്ന ശേഷം മെച്ചപ്പെട്ട പ്രകടനം നടത്തുന്ന യുണൈറ്റഡ് ഇന്ന് വിജയിക്കാൻ കഴിയും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. വാൻ ബിസാക, ഡാനിയൽ ജെയിംസ് എന്നിവർ ഇന്ന് യുണൈറ്റഡ് നിരയിൽ ഉണ്ടായേക്കില്ല. ഡി ഹിയയ്ക്ക് പകരം റൊമേരോ ഗോൾ വലയ്ക്കു മുന്നിൽ ഇറങ്ങും എന്നും സൂചനയുണ്ട്. ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുന്നത്.

Advertisement