മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് എഫ് എ കപ്പിൽ ഇറങ്ങും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗ് കിരീട പ്രതീക്ഷ അകന്ന, ലീഗ് കപ്പ് പ്രതീക്ഷ അവസാനിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ സീസണിൽ ഒരു കിരീടം നേടണം എങ്കിൽ അത് എഫ് എ കപ്പിൽ ആകണം എന്നാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്. ഇന്ന് ആ എഫ് എ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നാലാം റൗണ്ടിൽ ഇറങ്ങും. ഓൾഡ്ട്രാഫോർഡിൽ നടക്കുന്ന മത്സരത്തിൽ മിഡിൽസ്ബ്രോ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ. എളുപ്പത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിക്കും എന്ന് പ്രവചിക്കപ്പെടുന്ന മത്സരം ആണെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് ആയത് കൊണ്ട് കാര്യങ്ങൾ പ്രവചിക്കാൻ ആകില്ല.

ലൈംഗികാതിക്രമണത്തിന് അറസ്റ്റിൽ ആയി ജാമ്യത്തിൽ വിട്ട ഗ്രീൻവുഡ് ഇല്ലാതെ ആകും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഇറങ്ങുക. മാർഷ്യൽ, വാൻ ഡെ ബീക് എന്നിവർ ടീം വിട്ട ശേഷമുള്ള ആദ്യ മത്സരവുമാകും ഇത്. പരിക്ക് മാറി എത്തിയ പോൾ പോഗ്ബ ഇന്ന് കളിച്ചേക്കും. ഇന്ന് പാതിരാത്രി 1.30നാണ് മത്സരം. കളി സോണി ലൈവിലും സോണി നെറ്റ്വർക്കിലും കാണാൻ ആകും.