എഫ്.എ കപ്പ് മൂന്നാം റൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റി, ചെൽസി വമ്പൻ പോരാട്ടം

എഫ്.എ കപ്പ് മൂന്നാം റൗണ്ടിൽ വമ്പൻ പോരാട്ടം. മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും തമ്മിൽ ആണ് പോരാട്ടം നടക്കുക. മാഞ്ചസ്റ്റർ സിറ്റിയുടെ എത്തിഹാദ് സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുക. അതേസമയം ലീഗ് വൺ ടീം ആയ ഓക്സ്ഫോർഡ് യുണൈറ്റഡ് ആണ് ആഴ്‌സണലിന്റെ എതിരാളികൾ.

ലിവർപൂൾ വോൾവ്സിനെ നേരിടുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് എവർട്ടൺ ആണ് എതിരാളികൾ. ടോട്ടനം ഹോട്സ്പറിന് പോർട്‌സ്മൗത്ത് ആണ് എതിരാളികൾ. ക്രിസ്റ്റൽ പാലസിന് സൗത്താപ്റ്റൺ ആണ് എതിരാളികൾ. അതേസമയം ന്യൂകാസ്റ്റിൽ യുണൈറ്റഡ് ഷെഫീൽഡ് വെനദ്സ്ഡേയെ നേരിടും. ജനുവരിയിൽ ആണ് മത്സരങ്ങൾ നടക്കുക.

ചെൽസിക്ക് വീണ്ടും പെനാൽറ്റി കണ്ണീർ! എഫ്.എ കപ്പ് കിരീടം ലിവർപൂളിന്

ചെൽസിയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ പരാജയപ്പെടുത്തി എഫ്.എ കപ്പ് കിരീടം സ്വന്തമാക്കി ലിവർപൂൾ. ലീഗ് കപ്പിന്റെ ആവർത്തനം കണ്ട മത്സരത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ ലിവർപൂൾ ജയം കണ്ടെത്തുകയായിരുന്നു. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകൾക്കും ഗോൾ നേടാനാവാതെ പോയതോടെ മത്സരം പെനാൽറ്റി ഷൂട്ട്ഔട്ടിൽ എത്തുകയായിരുന്നു. ഈ സീസണിൽ ഇരു ടീമുകളും 4 തവണ ഏറ്റുമുട്ടിയപ്പോഴും നിശ്ചിത സമയത്ത് വിജയികളെ കണ്ടെത്താനായിരുന്നില്ല.

മത്സരത്തിന്റെ തുടക്കത്തിൽ ലിവർപൂൾ ആക്രമണമാണ് വെംബ്ലിയിൽ കണ്ടത്. എന്നാൽ പതിയെ മത്സരത്തിലേക്ക് തിരിച്ചുവന്ന ചെൽസി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ മാത്രം നേടാനായില്ല. ആദ്യ പകുതിയിൽ ലിവർപൂൾ സൂപ്പർ താരം മൊ സല പരിക്കേറ്റ് പുറത്തുപോയതും ലിവർപൂളിന്റെ ആക്രമണങ്ങളുടെ വേഗത കുറച്ചു. ആദ്യ പകുതിക്ക് വിപരീതമായി രണ്ടാം പകുതിയുടെ തുടക്കത്തിൽ ചെൽസിയാണ് മികച്ച പ്രകടനം പുറത്തെടുത്തത്. എന്നാൽ ലഭിച്ച അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ അവർക്കായില്ല. മാർക്കോസ് അലോൺസോയുടെ ശ്രമം പോസ്റ്റിൽ തട്ടി തെറിച്ചതും തിരിച്ചടിയായി. ലിവർപൂളിന്റെ രണ്ട് ശ്രമങ്ങളും പോസ്റ്റിൽ തട്ടി തെറിച്ചിരുന്നു. ലൂയിസ് ഡിയാസിന്റെയും ആൻഡി റോബർട്സന്റെയും ശ്രമങ്ങളാണ് പോസ്റ്റിൽ തട്ടി തെറിച്ചത്.

തുടർന്ന് പെനാൽറ്റിയിൽ ചെൽസിക്ക് വേണ്ടി മാർക്കോസ് അലോൺസോ, റീസ് ജെയിംസ്, റോസ് ബാർക്ലി, ജോർഗീനോ, സീയെച്ച് എന്നിവർ ലക്ഷ്യത്തിൽ എത്തിച്ചപ്പോൾ ലിവർപൂളിന് വേണ്ടി ജെയിംസ് മിൽനർ, തിയാഗോ, ഫിർമിനോ, അലക്സാണ്ടർ അർണോൾഡ്, ജോട്ട, സിംകാസ് എന്നിവർ ലക്‌ഷ്യം കണ്ടു. ചെൽസി താരങ്ങളായ സെസാർ അസ്പിലിക്വറ്റയും മേസൺ മൗണ്ടും പെനാൽറ്റി നഷ്ട്ടപെടുത്തിയപ്പോൾ ലിവർപൂൾ താരം സാദിയോ മാനെയും പെനാൽറ്റി നഷ്ടപ്പെടുത്തി.

ഇന്ന് എഫ് എ കപ്പ് ഫൈനൽ പോരാട്ടം, ലിവർപൂളിനെ ക്വാഡ്രപിളിൽ നിന്ന് തടയാൻ ചെൽസിക്ക് ആകുമോ?

ഇന്ന് എഫ് എ കപ്പിൽ കലാശ പോരാട്ടമാണ്. വെംബ്ലിയിൽ നടക്കുന്ന ഫൈനലിൽ ലിവർപൂളും ചെൽസിയും ആണ് നേർക്കുനേർ വരുന്നത്. ക്വാഡ്രപിൾ എന്ന സ്വപനവുമായി നിൽക്കുന്ന ലിവർപൂളിനെ ചെൽസിക്ക് തടയാൻ ആകുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്‌. ലീഗ് കപ്പ് കിരീടം ഇതിനകം തന്നെ നേടിയ ലിവർപൂൾ ഇന്ന് എഫ് എ കപ്പ് കിരീടം കൂടെ നേടി ഈ സീസണിലെ കിരീടങ്ങളുടെ എണ്ണം രണ്ടാക്കാൻ ശ്രമിക്കും. ഇത് കഴിഞ്ഞ് പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും വിജയിക്കാമെന്നും ക്വാഡ്രപിൾ എന്ന ചരിത്ര നേട്ടത്തിൽ എത്താം എന്നും ലിവർപൂൾ വിശ്വസിക്കുന്നു.

ചെൽസിക്ക് ഈ സീസണിലെ ഏക കിരീട പ്രതീക്ഷയാണ് ഈ ഫൈനൽ. ക്ലബ് ഉടമ മാറിയതുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ചെൽസിക്ക് ഇന്ന് കിരീടം നേടാൻ ആയാൽ അത് വലിയ ആശ്വാസം ആകും. 2017-18 സീസണിലാണ് ചെൽസി അവസാനം എഫ് എ കപ്പ് നേടിയത്. ലിവർപൂൾ ആകട്ടെ 2006ന് ശേഷം ഒരു എഫ് എ കപ്പ് കിരീടം നേടിയിട്ടില്ല. ചെൽസി 8 തവണയും ലിവർപൂൾ 7 തവണയും ആകെ എഫ് എ കപ്പ് കിരീടം നേടിയിട്ടുണ്ട്.

ചെൽസി നിരയിൽ കൊവാചിചും ലിവർപൂൾ നിരയിൽ ഫബിനോയും ഇന്ന് പരിക്ക് കാരണം ഉണ്ടാകില്ല. ഇന്ന് രാത്രി 9.15ന് നടക്കുന്ന മത്സരം തത്സമയം സോണി ലൈവിലും ടെൻ 2വിലും കാണാം.

പാലസ് ഇടിച്ചു നിരത്തി ചെൽസി വെബ്ലിയിലെ എഫ് എ കപ്പ് ഫൈനലിലേക്ക്

വെംബ്ലിയിൽ എഫ് എ കപ്പ് കിരീടത്തിനായി ലിവർപൂൾ ഇറങ്ങുമ്പോൾ അവരെ തടയാൻ ഒരു ഭാഗത്ത് ചെൽസിയും ഉണ്ടാകും. ഇന്ന് വെംബ്ലിയിൽ നടന്ന രണ്ടാം സെമി ഫൈനലിൽ ക്രിസ്റ്റൽ പാലസിനെ പരാജയപ്പെടുത്തി കൊണ്ടാണ് ചെൽസി ഫൈനൽ ഉറപ്പിച്ചത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ചെൽസിയുടെ വിജയം. ഇത് തുടർച്ചയായ മൂന്നാം തവണയാണ് ചെൽസി എഫ് എ കപ്പ് ഫൈനലിൽ എത്തുന്നത്.

ഇന്ന് അത്ര നല്ല ആദ്യ പകുതി ആയിരുന്നില്ല ടുഷലിന്റെ ടീമിന്. ആദ്യ പകുതിയിൽ നല്ല അവസരങ്ങൾ ലഭിച്ച പാലസിനായിരുന്നു. ആ അവസരങ്ങളിൽ നിന്ന് ചെൽസി രക്ഷപ്പെട്ടു. ആദ്യ പകുതി ഗോൾ രഹിതമായി നിന്നു. രണ്ടാം പകുതിയിൽ ചെൽസി പതിയെ താളം കണ്ടെത്തി. 65ആം മിനുട്ടിൽ അവർ ലീഡും എടുത്തു. ഹവേർട്സിന്റെ ഒരു പാസ് പാലസ് ഡിഫൻസ് കട്ട് ചെയ്തു എങ്കിലും ആ പന്ത് ബോക്സിൽ ഷൂട്ട് ചെയ്യാൻ കാത്തിരുന്ന ലോഫ്റ്റസ് ചീകിന് മുന്നിലാണ് എത്തിയത്. കണ്ടപാട് ഷൂട്ട് ചെയ്ത ലോഫ്റ്റസ് ചീക് ചെൽസിക്ക് ലീഡ് നൽകി.

ഈ ഗോളോടെ ചെൽസി കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. 76ആം മിനുട്ടിൽ മേസൺ മൗണ്ടിന്റെ ഫിനിഷ് ചെൽസിയുടെ ലീഡ് ഇരട്ടിയാക്കി. വെർണറിന്റെ പാസ് സ്വീകരിച്ചായിരുന്നു മൗണ്ടിന്റെ ഗോൾ. ഇതിനു ശേഷം ചെൽസിക്ക് കാര്യങ്ങൾ അനായാസം ആയി. പാലസിനെതിരെ ചെൽസിയുടെ തുടർച്ചയായ പത്താം വിജയമായിരുന്നു ഇത്.

വീണ്ടുമൊരു ക്ലാസിക്! വെംബ്ലിയിൽ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ലിവർപൂൾ എഫ്.എ കപ്പ് ഫൈനലിൽ

സമീപകാല ഫുട്‌ബോളിലെ ഏറ്റവും മികച്ച പോരാട്ടമായ ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയും ക്ലോപ്പിന്റെ ലിവർപൂളും ആയുള്ള പോരാട്ടത്തിൽ ഇത്തവണ ജയം ജർമ്മൻ പരിശീലകനു ഒപ്പം. സീസണിൽ ലീഗിൽ ഏറ്റുമുട്ടിയ 2 തവണയും ത്രില്ലിങ് സമനില പാലിച്ച ഇരു ടീമുകളും വെംബ്ലിയിൽ മുഖാമുഖം വന്നപ്പോൾ പിറന്നത് വീണ്ടും ഒരു ക്ലാസിക് ആയിരുന്നു. ലഭ്യമായ മികച്ച താരങ്ങളെ അണിനിരത്തിയാണ് ഇരു ടീമുകളും കളത്തിൽ ഇറങ്ങിയത്. എങ്കിലും സിറ്റി നിരയിൽ പ്രമുഖ താരങ്ങളുടെ അഭാവം കാണാൻ ഉണ്ടായിരുന്നു. ചാമ്പ്യൻസ് ലീഗിൽ അത്ലറ്റികോ മാഡ്രിഡ് ഏൽപ്പിച്ച തളർച്ച സിറ്റിയെ ബാധിക്കുന്നത് ആണ് മത്സരത്തിൽ ആദ്യം കണ്ടത്. ഒമ്പതാം മിനിറ്റിൽ തന്നെ റോബർട്ടൻസന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഇബ്രാഹിമ കൊണാറ്റ ലിവർപൂളിനെ മത്സരത്തിൽ മുന്നിലെത്തിച്ചു. 17 മത്തെ മിനിറ്റിൽ ഗോൾ കീപ്പർ സ്റ്റെഫനെ സമ്മർദ്ദത്തിൽ ആക്കിയ സാദിയോ മാനെ ലിവർപൂളിന്റെ രണ്ടാം ഗോളും നേടിയതോടെ സിറ്റി ഞെട്ടി.


തുടർന്ന് മത്സരത്തിൽ തിരിച്ചു വരാനുള്ള സിറ്റി ശ്രമങ്ങൾ ആണ് കാണാൻ ആയത്. എന്നാൽ ആദ്യ പകുതിക്ക് തൊട്ടു മുമ്പ് തിയാഗോയുടെ പാസിൽ നിന്നു അതുഗ്രൻ വോളിയിലൂടെ തന്റെ രണ്ടാം ഗോൾ നേടിയ മാനെ ലിവർപൂളിനെ സ്വപ്ന തീരത്ത് എത്തിച്ചു. രണ്ടാം പകുതിയിൽ 3-0 നു പിറകിൽ നിന്നു തിരിച്ചു വരാൻ ശ്രമിക്കുന്ന സിറ്റിയെ ആണ് കാണാൻ ആയത്. രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ റോബർട്ട്സന്റെ പാസ് പിടിച്ചെടുത്തു ഫെർണാണ്ടീന്യോ നൽകിയ പാസ് സ്വീകരിച്ച ജീസസ് അത് ജാക് ഗ്രീലിഷിന് മറിച്ചു നൽകി. ലക്ഷ്യം കണ്ട ഗ്രീലിഷ് സിറ്റിക്ക് പ്രതീക്ഷ നൽകി. എന്നാൽ ലിവർപൂൾ സിറ്റി മുന്നേറ്റത്തെ തുടർന്നും പ്രതിരോധിച്ചു. ഇഞ്ച്വറി സമയത്ത് 91 മത്തെ മിനിറ്റിൽ ബെർനാർഡോ സിൽവ ഒരിക്കൽ കൂടി ലിവർപൂൾ പ്രതിരോധം ഭേദിച്ചു എങ്കിലും 3-2 ന്റെ പരാജയം മാഞ്ചസ്റ്റർ സിറ്റി ഏറ്റു വാങ്ങുക ആയിരുന്നു. ഇതോടെ ലിവർപൂൾ തങ്ങളുടെ ക്വട്രബൾ പ്രതീക്ഷ കാത്തു.

ഫോറസ്റ്റിന്റെ പോരാട്ട വീര്യം അതിജീവിച്ചു ലിവർപൂൾ എഫ്.എ കപ്പ് സെമിയിൽ

എഫ്.എ കപ്പ് സെമി ഫൈനലിലേക്ക് മുന്നേറി ലിവർപൂൾ. ക്വാർട്ടർ ഫൈനലിൽ മുൻ ജേതാക്കൾ ആയ ആഴ്‌സണൽ, ലെസ്റ്റർ സിറ്റി ടീമുകളെ അട്ടിമറിച്ചു എത്തിയ നോട്ടിങ്ഹാം ഫോറസ്റ്റ് മികച്ച പോരാട്ടം ആണ് ലിവർപൂളിന് നൽകിയത്. സലാഹ്, മാനെ, അലക്‌സാണ്ടർ അർണോൾഡ്, റോബർട്ട്സൺ അടക്കമുള്ള പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകിയെങ്കിലും ശക്തമായ നിരയും ആയാണ് ലിവർപൂൾ കളത്തിൽ ഇറങ്ങിയത്. മത്സരത്തിൽ ആധിപത്യം പുലർത്തിയെങ്കിലും ഗോൾ കണ്ടത്താൻ ലിവർപൂളിന് ആയില്ല.

നന്നായി പ്രതിരോധിച്ചു നിന്ന ഫോറസ്റ്റ് ഇടക്ക് ലിവർപൂൾ പ്രതിരോധത്തെ പരീക്ഷിക്കുകയും ചെയ്തു. മത്സരത്തിൽ 78 മത്തെ മിനിറ്റിൽ ആണ് ഫോറസ്റ്റിന്റെ ഹൃദയം തകർത്ത ഗോൾ പിറന്നത്. സിമിക്കാസിന്റെ ക്രോസിൽ നിന്നു വലത് കാലൻ അടിയിലൂടെ ഗോൾ കണ്ടത്തിയ ഡീഗോ ജോട്ട ലിവർപൂളിന് സെമിഫൈനലിൽ ഇടം കണ്ടത്തി നൽകി. തോറ്റെങ്കിലും തല ഉയർത്തിയാണ് ഫോറസ്റ്റ് താരങ്ങൾ കളം വിട്ടത്. സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയാണ് ലിവർപൂളിന്റെ എതിരാളികൾ.

എഫ്.എ കപ്പ് സെമിയിൽ ചെൽസിക്ക് പാലസ് എതിരാളി, മാഞ്ചസ്റ്റർ സിറ്റിക്ക് ലിവർപൂൾ എതിരാളി ആയേക്കും

എഫ്.എ കപ്പ് സെമി ഫൈനലിൽ ചെൽസിക്ക് പാട്രിക് വിയേരയുടെ ക്രിസ്റ്റൽ പാലസ് എതിരാളികൾ. ക്വാർട്ടറിൽ മിഡിൽസബ്‌റോയെ തോൽപ്പിച്ചു ആണ് ചെൽസി സെമിയിൽ എത്തിയത്. അതേസമയം പാലസ് എവർട്ടണിനെ തകർത്തു ആണ് സെമിയിൽ എത്തിയത്.

അതേസമയം രണ്ടാം സെമിയിൽ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ പോരാട്ടത്തിന് ആണ് സാധ്യത. മാഞ്ചസ്റ്റർ സിറ്റി സൗതാപ്റ്റണിനെ തകർത്തു സെമിയിൽ എത്തി. സെമിയിൽ ലിവർപൂൾ, നോട്ടിങ്ഹാം ഫോറസ്റ്റ് മത്സര വിജയിയെ ആണ് സെമിയിൽ മാഞ്ചസ്റ്റർ സിറ്റി നേരിടുക.

മറ്റൊരു എഫ്.എ കപ്പ് സെമിയിലേക്ക് മുന്നേറി മാഞ്ചസ്റ്റർ സിറ്റി, എവർട്ടണിനെ തകർത്തു പാലസും സെമിയിൽ

എഫ്.എ കപ്പ് ക്വാർട്ടർ ഫൈനലിൽ സൗതാപ്റ്റണിനെ തകർത്തു മാഞ്ചസ്റ്റർ സിറ്റി സെമി ഫൈനലിൽ. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആയിരുന്നു സീസണിൽ മൂന്നു കിരീടങ്ങൾ ലക്ഷ്യം വക്കുന്ന സിറ്റിയുടെ ജയം. മത്സരത്തിൽ ജീസസിന്റെ പാസിൽ നിന്നു സ്റ്റർലിങിലൂടെ പന്ത്രണ്ടാം മിനിറ്റിൽ ഗോൾ നേടിയ സിറ്റി മത്സരത്തിൽ മുന്നിലെത്തി. എന്നാൽ ആദ്യ പകുതിക്ക് മുമ്പ് ലപോർട്ടയുടെ സെൽഫ് ഗോൾ സിറ്റിക്ക് തിരിച്ചടിയായി. എന്നാൽ രണ്ടാം പകുതിയിൽ സിറ്റി ശക്തമായി മത്സരത്തിൽ തിരിച്ചു വന്നു.

ജീസസ് നേടിയ പെനാൽട്ടി ലക്ഷ്യം കണ്ട കെവിൻ ഡി ബ്രുയിന 62 മത്തെ മിനിറ്റിൽ സിറ്റിയെ വീണ്ടും മത്സരത്തിൽ മുന്നിലെത്തിച്ചു. 75 മത്തെ മിനിറ്റിൽ ഫിൽ ഫോഡനും 78 മത്തെ മിനിറ്റിൽ റിയാദ് മാഹ്രസും നേടിയ ഗോളുകളിൽ സിറ്റി ജയം പൂർത്തിയാക്കുക ആയിരുന്നു. അതേസമയം എവർട്ടണിനെ എതിരില്ലാത്ത 4 ഗോളുകൾക്ക് തകർത്തു ക്രിസ്റ്റൽ പാലസും സെമിയിലേക്ക് മുന്നേറി. മാർക് ഗുഹെയ്‌, മറ്റെറ്റ, സാഹ, ഹ്യൂഗ്സ് എന്നിവർ ആണ് പാലസിന്റെ ഗോളുകൾ നേടിയത്. ലമ്പാർഡിന്റെ ടീമിന് മേൽ വമ്പൻ ജയം നേടിയ വിയേരയുടെ ടീം സ്വപ്ന വെംബ്ലി സെമിഫൈനൽ ഉറപ്പിച്ചു.

പതിവ് തെറ്റിക്കാതെ എഫ്.എ കപ്പ് സെമിയിൽ കടന്ന് ചെൽസി

എഫ്‌.എ കപ്പ് സെമിയിൽ കടന്ന് ചെൽസി. ചാമ്പ്യഷിപ്പ് ടീമായ മിഡിൽബൊറോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചെൽസി പരാജയപ്പെടുത്തിയത്. ലുകാകുവും ഹക്കിം സിയെചുമാണ് ചെൽസിക്ക് വേണ്ടി ഗോളടിച്ചത്. കഴിഞ്ഞ ആറ് സീസണുകളിൽ അഞ്ച് തവണയും സെമിയിൽ കടക്കാൻ ചെൽസിക്കായി. തോമസ് ടൂഹലിന്റെ ചെൽസിക്ക് 15 മിനുട്ടിനുള്ളിൽ റിവർസൈടിൽ ഗോളടിക്കാൻ സാധിച്ചു.

മേസൺ മൗണ്ടിന്റെ ക്രോസ് ഗോളാക്കി മാറ്റി ലുകാകു ചെൽസിക്ക് ലീഡ് നൽകി. ആദ്യ പകുതിയിൽ തന്നെ ലീഡുയർത്താൻ ചെൽസിക്കായി. 31ആം മിനുട്ടിൽ 29ആം പിറന്നാൾ ആഘോഷിക്കുന്ന മൊറോക്കൻ മജീഷ്യൻ ഹക്കിം സിയെചിലൂടെ ചെൽസി രണ്ടാം ഗോളും നേടി. സാങ്ക്ഷൻസിനിടയിലും 700ഓളം ചെൽസി ആരാധകർ റിവർസൈടിൽ സ്വന്തം ടീമിനെ സപ്പോർട്ട് ചെയ്യാൻ എത്തിയിരുന്നു. പിന്നീട് ഗോളടിക്കാൻ അവസരങ്ങൾ ലഭിച്ചെങ്കിലും സെമി ഉറപ്പിച്ച ചെൽസി 2-0 ന് കളിയവസാനിപ്പിച്ചു. എഫ്.എ കപ്പ് ഡ്രോക്ക് ശേഷം വെംബ്ലിയിലെ ചെൽസിയുടെ എതിരാളികളെ അറിയാൻ സാധിക്കും.

എഫ് എ കപ്പ് ക്വാർട്ടർ ഫൈനൽ തീരുമാനമായി

എഫ്‌എ കപ്പ് ക്വാർട്ടർ ഫൈനൽ ഡ്രോ കഴിഞ്ഞു. ചെൽസി മിഡിൽസ്‌ബ്രോയിലേക്ക് എവേ ട്രിപ്പ് നടത്തും. പ്രീമിയർ ലീഗിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്കും വലിയ പ്രയാസമുള്ള് ഫിക്സ്ചറുകൾ അല്ല ലഭിച്ചത്. തിങ്കളാഴ്ചത്തെ നോട്ടിംഗ്ഹാം ഫോറസ്റ്റും ഹഡേഴ്‌സ്ഫീൽഡും തമ്മിലുള്ള ടൈയിലെ വിജയികളെ ആകും ലിവർപൂൾ നേരിടുക. മാഞ്ചസ്റ്റർ സിറ്റി സതാംപ്ടണെ നേരിടും.

FA Cup quarter-final draw

Crystal Palace vs Everton / Boreham Wood

Nottingham Forest / Huddersfield vs Liverpool

Middlesbrough vs Chelsea

Southampton vs Manchester City

മിനമിനോയുടെ ഇരട്ടഗോൾ മികവിൽ ലിവർപൂൾ എഫ്.എ കപ്പ് ക്വാർട്ടർ ഫൈനലിൽ

എഫ്‌.എ കപ്പിൽ അവസാന എട്ടിലേക്ക് മുന്നേറി ലിവർപൂൾ. ലീഗ് കപ്പ് ഫൈനലിന് ശേഷം പല പ്രമുഖ താരങ്ങൾക്കും വിശ്രമം നൽകിയാണ് ലിവർപൂൾ നോർവിച്ചിനു എതിരായ എഫ്.എ കപ്പ് മത്സരത്തിനു എത്തിയത്. കിട്ടിയ അവസരം മുതലെടുത്ത ജപ്പാൻ താരം താകുമി മിനമിനോ ലിവർപൂളിന് ജയം സമ്മാനിക്കുക ആയിരുന്നു. ലിവർപൂൾ ആധിപത്യം കണ്ട മത്സരത്തിൽ 26 മത്തെ മിനിറ്റിൽ ഒറികിയുടെ പാസിൽ നിന്നു മിനമിനോ തന്റെ ആദ്യ ഗോൾ നേടി.

തുടർന്ന് 12 മിനിറ്റുകൾക്കു ശേഷം കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ തന്റെ രണ്ടാം ഗോൾ കൂടി കണ്ടത്തിയ മിനമിനോ ലിവർപൂൾ മുൻതൂക്കം ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ കൂടുതൽ പൊരുതി നോക്കിയ നോർവിച്ച് ലൂകാസ് റൂപ്പിലൂടെ ഒരു ഗോൾ മടക്കി. സാർജന്റിന്റെ പാസിൽ നിന്നായിരുന്നു ഈ ഗോൾ പിറന്നത്. ഒരു ഗോൾ മടക്കാൻ ആയെങ്കിലും അനിവാര്യമായ തോൽവി നോർവിച്ചിന് ഒഴിവാക്കാൻ ആയില്ല.

എഫ്.എ കപ്പിൽ ആദ്യം ഞെട്ടിയെങ്കിലും തിരിച്ചു വന്നു ജയം കണ്ടു ചെൽസി ക്വാർട്ടറിൽ

എഫ്.എ കപ്പിൽ പ്രീ ക്വാർട്ടറിൽ ചെൽസിയെ വിറപ്പിച്ചു ലൂറ്റൻ ടൌൺ. മത്സരത്തിൽ രണ്ടു പ്രാവശ്യം പിറകിൽ പോയ ചെൽസി തിരിച്ചു വന്നു 3-2 നു ആണ് മത്സരത്തിൽ ജയം കണ്ടത്. ലീഗ് കപ്പ് ഫൈനലിലെ പരാജയവും ആയി ആണ് ചെൽസി മത്സരത്തിന് എത്തിയത്. മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ചെൽസി ഞെട്ടി. ലൂക് ബെറിയുടെ കോർണറിൽ നിന്നു ഹെഡറിലൂടെ റീസ് ബർക് ലൂറ്റനു മത്സരത്തിൽ മുൻതൂക്കം സമ്മാനിച്ചു. വലിയ ചെൽസി ആധിപത്യം കണ്ട മത്സരത്തിൽ 27 മത്തെ മിനിറ്റിൽ തിമോ വെർണറിന്റെ പാസിൽ ലക്ഷ്യം കണ്ട സോൾ നിഗ്വസ് ചെൽസിയെ മത്സരത്തിൽ ഒപ്പമെത്തിച്ചു. എന്നാൽ ആദ്യ പകുതിക്ക് മുമ്പ് ചെൽസി ഒരിക്കൽ കൂടി പിറകിൽ പോയി. ഇത്തവണ കാർലോസ് മെന്റസിന്റെ ത്രൂ ബോളിൽ നിന്നു ഹാരി കോർണിക് എതിരാളികൾക്ക് ആയി ഗോൾ നേടി.

രണ്ടാം പകുതിയിൽ എങ്ങനെയും തിരിച്ചു ഗോൾ നേടുക എന്ന ലക്ഷ്യവും ആയി എത്തിയ ചെൽസിയെ ആണ് കാണാൻ ആയത്. 68 മത്തെ മിനിറ്റിൽ ചെൽസിക്ക് ആശ്വാസം ആയി സമനില ഗോൾ പിറന്നു. ലോഫ്റ്റസ് ചീക്കിന്റെ ത്രൂ ബോളിൽ നിന്നു തന്റെ ഗോൾ വരൾച്ചക്ക് തിമോ വെർണർ അന്ത്യം കുറിച്ചപ്പോൾ മത്സരത്തിൽ ചെൽസി ഒപ്പമെത്തി. നാലു മിനിറ്റുകൾക്കു അകം ചെൽസി വിജയ ഗോളും കണ്ടത്തി. ഇത്തവണ വെർണർ ഗോൾ ഒരുക്കിയപ്പോൾ ചെൽസിയിൽ വലിയ വിമർശനം കേൾക്കുന്ന റോമലു ലുകാക്കു അവർക്ക് വിജയ ഗോൾ സമ്മാനിച്ചു. രണ്ടു ഗോളുകൾ അടിപ്പിക്കുകയും ഒരു ഗോൾ അടിക്കുകയും ചെയ്ത വെർണർ ആണ് ചെൽസിയെ എഫ്.എ കപ്പിൽ അവസാന എട്ടിൽ എത്തിച്ചത്.

Exit mobile version