പോഗ്ബയും ഡിഹിയയും മാർഷലും ഇല്ലാതെ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് നടക്കുന്ന എഫ് എ കപ്പ് മത്സരത്തിൽ മികച്ച ഫോമിലുള്ള പോഗ്ബ, ഡിഹിയ മാർഷൽ എന്നിവർ ഇല്ലാതെയാകും ഇറങ്ങുക. ഇന്ന് യെവോളി ടൗണിനെതിരെ ഇറങ്ങുന്ന യുണൈറ്റഡ് എതിരാളികൾ ചെറുതായത് കൊണ്ട് പ്രമുഖ താരങ്ങൾക്ക് വിശ്രമം കൊടുക്കാൻ തീരുമാനിക്കുക ആയിരുന്നു.

പോഗ്ബയും മാർഷലും ഡിഹിയയും ഇന്നത്തെ ട്രാവലിംഗ് സ്ക്വാഡിൽ ഇല്ല. പുതിയ സൈനിംഗ് അലക്സിസ് സാഞ്ചസ് ടീമിനൊപ്പം യെവോളിയിൽ എത്തിയിട്ടുണ്ട്. യുവതാരങ്ങളായ ഏഞ്ചൽ ഗോമസ്, മക്ടോമിനി എന്നിവരും സ്ക്വാഡിനൊപ്പം ഉണ്ട്. പരിക്ക് ഭേദമായി എത്തുന്ന മൈക്കിൾ കാരിക്കും സ്ക്വാഡിൽ ഉണ്ട്‌. ഇന്ന് രാത്രി 1.30നാണ് മത്സരം.

Confirmed Manchester United squad travelling to Yevoil: Romero, Pereira, O’Hara, Smalling, Rojo, Lindelof, Young, Shaw, Darmian, McTominay, Matic, Carrick, Herrera, Gomes, Mata, Lingard, Sanchez, Rashford, Lukaku.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

 കഷ്ടപ്പെട്ട് ചെൽസി എഫ് എ കപ്പ് നാലാം റൗണ്ടിൽ

കഷ്ടപ്പെട്ട് ചെൽസി എഫ് എ കപ്പ് നാലാം റൗണ്ടിൽ. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ അവസാന മിനുട്ടുകളിൽ 9 പേരായി ചുരുങ്ങിയ ചെൽസി പെനാൽറ്റി ഷൂട്ഔട്ടിലൂടെയാണ് നോർവിച്ചിനെ മറികടന്ന് അടുത്ത റൗണ്ടിലേക്ക് പ്രവേശനം നേടിയത്. ഇരു ടീമുകളും 1-1 ന് പിരിഞ്ഞതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. പക്ഷെ പിന്നീടുള്ള 30 മിനുട്ടും ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കും സാധിക്കാതെ വന്നതോടെ മത്സരം പെനാൽറ്റിയിലേക്ക് നീളുകയായിരുന്നു. 5-3 ന് പെനാൽറ്റി സ്വന്തമാക്കി ചെൽസി അടുത്ത റൗണ്ടിലേക്ക് പ്രവേശനം ഉറപ്പാക്കി. ജയിച്ചെങ്കിലും ചെൽസിയുടെ ആക്രമണത്തിലെ പിഴവുകൾ തുറന്നു കാട്ടുന്ന പ്രകടനമായിരുന്നു ഇന്നത്തേത്.

അവസാന ലീഗ് മത്സരം കളിച്ച ടീമിൽ 9 മാറ്റങ്ങളുമായാണ്‌ കോണ്ടേ ചെൽസിയെ സ്റ്റാംഫോഡ് ബ്രിഡ്ജിൽ ഇറക്കിയത്. ബാത്ശുവായി, അമ്പാടു, കെന്നഡി അടക്കമുള്ളവർ ആദ്യ ഇലവനിൽ ഇടം നേടി. ആദ്യ പകുതിയിൽ ചെൽസി മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല. രണ്ടാം പകുതിയിൽ 55 ആം മിനുട്ടിൽ കെനടിയുടെ പാസ്സ് ഗോളാക്കി ബാത്ശുവായി ചെൽസിക്ക് ലീഡ് സമ്മാനിച്ചു. തുടർന്ന് നോർവിച്ചിനും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ചെൽസിയും മികച്ച പ്രതിരോധം അവർക്ക് തടസമായി. പക്ഷെ ചെൽസി ജയം ഉറപ്പിച്ചു നിൽക്കെ കളി തീരാൻ സെക്കന്റുകൾ ബാക്കിനിൽക്കെ ജെയിംസ് ലെവിസിലൂടെ നോർവിച് സമനില കണ്ടെത്തിയതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്സ്ട്രാ ടൈമിൽ രണ്ടാം പകുതിയിൽ രണ്ടാം മഞ്ഞകാർഡ് കണ്ട് പെഡ്രോയും, തന്നെ ബുക് ചെയ്ത റഫറിയോട് തർകിച്ചതിന് മൊറാത്തയും ചുവപ്പ് കാർഡ് കണ്ട് പുറത്തായി. എക്സ്ട്രാ ടൈമിലും ഇരു ടീമുകളും വിജയ ഗോൾ കണ്ടെത്താൻ പരാജയപ്പെട്ടതോടെ മത്സരം പെനാൽറ്റിയിലേക്ക് നീണ്ടു. നോർവിച്ചിന് ആദ്യ പെനാൽറ്റി പിഴച്ചതോടെ 5 പെനാൽറ്റികളും ഗോളാക്കി ചെൽസി ജയം ഉറപ്പിക്കുകയായിരുന്നു. ന്യൂ കാസിലാണ് അടുത്ത റൗണ്ടിൽ ചെൽസിയുടെ എതിരാളികൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആഴ്സണൽ നാണം കെട്ടു, എഫ് എ കപ്പിൽ നിന്ന് പുറത്ത്

എഫ് എ കപ്പ് മൂന്നാം റൗണ്ടിൽ നാണം കെട്ട തോൽവി വഴങ്ങി നിലവിലെ ജേതാക്കളായ ആഴ്സണൽ പുറത്ത്. നോട്ടിങ്ഹാം ഫോറസ്റ്റാണ് ആഴ്സണലിനെ 4-2 ന് തോൽപിച്ചത്. ഈ സീസണിലെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നായി ഇത്. എതിരാളികളെ ചെറുതായി കണ്ട് ദുർബലമായ ടീമിനെ അണിനിരത്തിയ ആർസെൻ വെങ്ങർക്ക് ഏറ്റ തിരിച്ചടികൂടിയായി ഇത്.

എറിക് ലിഷാജിലൂടെ 20 ആം മിനുട്ടിൽ തന്നെ മുന്നിലെത്തി നോട്ടിങ്ഹാം ആഴ്സണലിനെ കരുത്ത് അറിയിച്ചെങ്കിലും അതിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ ആഴ്സണലിനായില്ല. 23 ആം മിനുട്ടിൽ മേർട്ടസകറിലൂടെ ആഴ്സണൽ സമനില ഗോൾ നേടിയെങ്കിലും 44 ആം മിനുട്ടിൽ ലിഷാജ് വീണ്ടും നോട്ടിങ്ഹാമിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി നോട്ടിങ്ഹാം ലീഡ് രണ്ടാക്കി. 79 ആം മിനുട്ടിൽ ഡാനി വെൽബക്ക് ആഴ്സണലിനായി ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും 85 ആം മിനുട്ടിൽ വീണ്ടും പെനാൽറ്റി വഴങ്ങിയ ആഴ്സണൽ തോൽവി വിളിച്ചു വരുത്തുകയായിരുന്നു. കിക്കെടുത്ത നോട്ടിങ്ഹാം കീറൻ ഡോവൽ ഗോളാക്കിയതോടെ സ്കോർ 4-2. നേരത്തെ ടീമിലെ പ്രധാന താരങ്ങൾക്കെല്ലാം വിശ്രമം അനുവദിച്ച വെങ്ങർ യുവ നിരയെയാണ് കളത്തിൽ ഇറക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

എഫ് എ കപ്പ്, ചെൽസിക്ക് സമനില

എഫ് എ കപ്പ് മൂന്നാം റൌണ്ട് മത്സരത്തിൽ ചെൽസിക്ക് സമനില. നോർവിച്ചിനെതിരെ ഗോൾ രഹിത സമനിലയാണ് അവർ വഴങ്ങിയത്. നിരവധി കളിക്കാർക്ക് വിശ്രമം അനുവദിച്ച കൊണ്ടേക്ക് പക്ഷെ വിജയ ഗോൾ കണ്ടെത്താനായില്ല. സമനില വഴങ്ങിയതോടെ ഈ മാസം തന്നെ ചെൽസിക്ക് നോർവിച്ചിന് എതിരെ ഒരു മത്സരം കൂടെ കളിക്കേണ്ടി വരും.

ഹസാർഡ്, ഫാബ്രിഗാസ്, അലോൻസോ, മോസസ് എന്നിവർക്ക് പരിപൂർണ്ണ വിശ്രമം അനുവദിച്ച കോണ്ടേ മൊറാത്തയെ ബെഞ്ചിൽ ഇരുത്തി. ബാത്ശുവായി, ഡേവിഡ് ലൂയിസ് എന്നിവർക്ക് ആദ്യ ഇലവനിൽ ഇടം നൽകിയ ചെൽസി പരിശീലകന് പ്രതിരോധത്തിൽ ആസ്പിലിക്വറ്റകും വിശ്രമം.അനുവദിച്ചു. പ്രധാന താരങ്ങളുടെ അഭാവം ചെൽസിയുടെ പ്രകടനത്തെ കാര്യമായി തന്നെ ബാധിച്ചു. ആദ്യ പകുതിയിൽ അവസരങ്ങൾ സൃഷ്ടിച്ച ചെൽസി രണ്ടാം പകുതിയിൽ മുസോണ്ട, മൊറാത്ത എന്നിവരെ ഇറക്കിയെങ്കിലും ജയം കാണാനായില്ല. ഈ മാസം 16 നോ 17 നോ ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

എഫ് എ കപ്പ്, സിറ്റിക്ക് മികച്ച ജയം

എഫ് എ കപ്പ് മൂന്നാം റൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വമ്പൻ ജയം. 4-1 നാണ് പ്രീമിയർ ലീഗ് ടേബിൾ ടോപ്പേഴ്‌സ് ബേൺലിയെ തകർത്തത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിലായ സിറ്റി രണ്ടാം പകുതിയിൽ നാല് ഗോളുകൾ നേടി തിരിച്ചു വരികയായിരുന്നു. ആദ്യ പകുതിയിൽ ജോണ് സ്റ്റോൻസ് വരുത്തിയ പിഴവ് മുതലെടുത്ത ബേൺലി രണ്ടാം പകുതിയിൽ പക്ഷെ തകർന്നടിയുകയായിരുന്നു.

ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബോള് ക്ലിയർ ചെയ്യുന്നതിൽ സ്റ്റോൻസ് വരുത്തിയ ഭീമൻ പിഴവ് മുതലാക്കി 25 ആം മിനുട്ടിൽ ആഷ്‌ലി ബാൻസ് ബേൺലിയെ മുന്നിലെത്തിച്ചു. പക്ഷെ രണ്ടാം പകുതിയിൽ രണ്ടു തവണ ഗുണ്ടകൻ- അഗ്യൂറോ കൂട്ടുകെട്ട് സിറ്റിക്ക് ഗോൾ സമ്മാനിച്ചു. 56,58 മിനുട്ടുകളിൽ ഗുണ്ടകന്റെ പാസ്സ് ഗോളാക്കി അഗ്യൂറോ സിറ്റിയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. 71 ആം മിനുട്ടിൽ സാനെയും, 82 ആം മിനുട്ടിൽ ബെർനാടോ സിൽവയും ഗോളുകൾ നേടിതോടെ സിറ്റി വമ്പൻ ജയം സ്വന്തമാകുകയായിരുന്നു. മൂന്നാം റൗണ്ടിലെ ബാക്കി മത്സരങ്ങൾ നാളെ തീരുന്നതോടെ അടുത്ത റൌണ്ട് മത്സരങ്ങൾ ഫിക്സ്ചർ വ്യക്തമാവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

എഫ് എ കപ്പ് : യുണൈറ്റഡിന് ജയം

എഫ് എ കപ്പ് മൂന്നാം റൗണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് മികച്ച ജയം. എതിരില്ലാത്ത 2 ഗോളുകൾക്കാണ് യുണൈറ്റഡ്‌ ചാംപ്യൻഷിപ് ക്ലബ്ബായ ഡെർബി കൻഡ്രി യെയാണ് യുണൈറ്റഡ്‌ തോൽപിച്ചത്.

പരിക്ക് മാറി റൊമേലു ലുകാകു യുണൈറ്റഡ്‌ നിരയിൽ തിരിച്ചെത്തിയെങ്കിലും ആദ്യ ഇലവനിൽ കളിചില്ല. മികിതാര്യൻ ആദ്യ ഇലവനിൽ ഇടം നേടി. മാർകസ് രാഷ്ഫോർഡാണ് സ്‌ട്രൈക്കർ റോളിൽ കളിച്ചത്. ആദ്യ പകുതിയിൽ പക്ഷെ മാഞ്ചെസ്റ്ററിന് ഡെർബി പ്രധിരോധം മറികടക്കാനായില്ല. രണ്ടാം പകുതിയിൽ മികിതാര്യന്റെ പകരം ലുകാകുവിനെ ഇറക്കിയ മൗറീഞ്ഞോ 67 ആം മിനുട്ടിൽ മാറ്റയെയും കളത്തിൽ ഇറക്കി. പക്ഷെ ഗോൾ കണ്ടെത്താൻ അവർക്കായില്ല. മത്സരം സമനിലയിൽ അവസാനിക്കും എന്ന ഘട്ടത്തിൽ മികച്ച ഫോമിലുള്ള ലിംഗാർഡ് യുണൈറ്റഡിന് 84 ആം മിനുട്ടിൽ ലീഡ് സമ്മാനിച്ചത്. 90 ആം മിനുട്ടിൽ ലുകാകുവും ഗോൾ നേടിയതോടെ യുണൈറ്റഡ്‌ ജയം ഉറപ്പിക്കുകയായിരുന്നു.

ജയത്തോടെ അടുത്ത റൌണ്ട് ഉറപ്പിച്ച യുണൈറ്റഡിന്റെ എതിരാളികളെ ഇന്നും നാളേയുമായി നടക്കുന്ന മത്സരങ്ങൾക്ക് ശേഷം മാത്രമേ അറിയാൻ സാധിക്കൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അരങ്ങേറ്റത്തിൽ ഗോളടിച്ച് വാൻ ഡയ്ക്ക്, ലിവർപൂളിന് ജയം

അരങ്ങേറ്റത്തിൽ തന്നെ ക്ലബ്ബിനായി വിജയ ഗോൾ നേടി വിർജിൽ വാൻ ഡയ്ക്ക് താരമായ മത്സരത്തിൽ ലിവർപൂൾ എവർട്ടനെ എഫ് എ കപ്പ് മൂന്നാം റൗണ്ടിൽ 2-1 ന് മറികടന്നു. തോൽവിയോടെ എവർട്ടൻ കപ്പിൽ നിന്ന് പുറത്തായി.

റെക്കോർഡ് സൈനിങ് വാൻ ഡേയ്കിന് ലിവർപൂൾ ഷർട്ടിൽ ആദ്യ അവസരം നൽകിയ ക്ളോപ്പ് സലാഹ്, ഫിർമിനോ എന്നിവർക്ക് വിശ്രമം നൽകി. എവർട്ടൻ നിരയിൽ യാനിക് ബൊളാസി ഇടം നേടി. ആദ്യ പകുതിയിൽ ലിവർപൂൾ ആധിപത്യം പുലർത്തിയെങ്കിലും  എവർട്ടൻ പ്രതിരോധത്തിൽ മാത്രം നിൽക്കാതെ മികച്ച അവസരങ്ങളും സൃഷ്ടിച്ചതോടെ കളി ആവേഷകരമായി.  35 ആം മിനുട്ടിൽ ലല്ലാനയെ ഹോൾഗേറ്റ് ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി ജെയിംസ് മിൽനർ ലിവർപൂളിനെ മുന്നിലെത്തിച്ചു.

രണ്ടാം പകുതിയിൽ റൂണിയെ പിൻവലിച്ച സാം ലുക്മാനെ കളത്തിലിറക്കി. 67 ആം മിനുട്ടിൽ മികച്ചൊരു കൗണ്ടർ അറ്റാക്കിലൂടെ എവർട്ടൻ സമനില ഗോൾ കണ്ടെത്തി.  ഗിൽഫി സിഗേഴ്സനാണ് ഗോൾ നേടിയത്. പക്ഷെ 84 ആം മിനുട്ടിൽ ലിവർപൂൾ ആരാധകർ കാത്തിരുന്ന ആ വിജയ ഗോൾ പിറന്നു. ഏതാനും ദിവസം മുൻപ് ലിവർപൂളിൽ എത്തിയ വാൻ ഡയ്ക്ക് ചേംബർലിന്റെ കോർണറിൽ നിന്ന് ഹെഡറിലൂടെ ലിവർപൂളിനെ മുന്നിലെത്തിച്ചു. അരങ്ങേറ്റത്തിൽ തന്നെ ഗോൾ നേടി താരം ആൻഫീല്ഡിനെ ഇളക്കി മറിച്ചു. ജയത്തോടെ നാലാം റൌണ്ട് ഉറപ്പിച്ച ലിവർപൂളിന്റെ എതിരാളികളെ ഇന്നും നാളേയുമായി നടക്കുന്ന മത്സരങ്ങൾക്ക് ശേഷം അറിയാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version