ഗോളടിച്ച് ഓൾഡ് ട്രാഫോർഡിലേക്ക് ടിക്കറ്റ് വാങ്ങി റൂണി, ഇതിഹാസം വീണ്ടും മാഞ്ചസ്റ്ററിൽ കളിക്കും

- Advertisement -

എഫ് എ കപ്പ് അഞ്ചാം റൗണ്ടിൽ വെയ്ൻ റൂണിയുടെ മാഞ്ചസ്റ്ററിലേക്കുള്ള മടക്കം കാണാം. റൂണിയുടെ ടീമായ ഡെർബി കൗണ്ടി ഇന്നലെ നോർതാമ്പ്ടണെ പരാജയപ്പെടുത്തിയതോടെ അടുത്ത റൗണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ കളിക്കും എന്ന് ഉറപ്പായി. യുണൈറ്റഡ് ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോർഡിൽ വെച്ചാകും മത്സരം നടക്കുക.

ഇന്നലെ രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഡെർബിയുടെ വിജയം. ഇതിൽ ഒരു ഗോൾ വെയ്ൻ റൂണിയുടെ വകയായിരുന്നു. റൂണി ഡെർബിയിൽ എത്തിയതിനു ശേഷം ക്ലബ് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച ഗോളടിക്കാരൻ ആണ് റൂണി. യുണൈറ്റഡിനെതിരെ ഇതിനു മുമ്പ് ആറ് തവണ കളിച്ചപ്പോഴും റൂണിക്ക് പരാജയപ്പെടാനായിരുന്നു വിധി.

Advertisement