Picsart 24 01 09 03 06 16 158

വീഗണ് എതിരെ അനായാസ വിജയം, മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നോട്ട്

എഫ് എ കപ്പ് മൂന്നാം റൗണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. ഇന്ന് എവേ മത്സരത്തിൽ വീഗൻ അത്ലറ്റികിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് മറുപടിയില്ലാത്ത 2 ഗോളിനായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം. വീഗന് കാര്യമായ വെല്ലുവിളി ഇന്ന് ഉയർത്താൻ ആയില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് അവർ സൃഷ്ടിച്ച അവസരങ്ങൾ ഗോളാക്കി മാറ്റിയിരുന്നു എങ്കിൽ അവർ വലിയ സ്കോറിന് ഇന്ന് വിജയിച്ചേനെ.

തുടക്കം മുതൽ ആക്രമിച്ചു കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് 22ആം മിനുട്ടിലാണ് ലീഡ് എടുത്ത. ഫുൾബാക്ക് ഡിയേഗോ ഡാലോട്ടിന്റെ ഒരു മികച്ച കേർലർ ഷോട്ടായിരുന്നു ഗോളായി മാറിയത്. ആദ്യ പകുതിയിൽ ഹൊയ്ലുണ്ടിന്റെയും ഗർനാചോയുടെയും ശ്രമങ്ങൾ ഗോൾ പോസ്റ്റിൽ തട്ടി മടങ്ങി. റാഷ്ഫോർഫും ഹൊയ്ലുണ്ടും ഗർനാചോയും നിരന്തരം വിഗൻ ഡിഫൻസിന് ഭീഷണിയായി.

രണ്ടാം പകുതിയിലും മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്ക് തുടർന്നു. 72ആം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസ് നേടിയ പെനാൾട്ടി അദ്ദേഹ തന്നെ ലക്ഷ്യത്തിൽ എത്തിച്ചു‌. സ്കോർ 2-0. ഈ ഗോൾ യുണൈറ്റഡിന്റെ വിജയം ഉറപ്പിച്ചു എന്ന് പറയാം.

അടുത്ത റൗണ്ടിൽ ന്യൂ പോർട്ട് കൗണ്ടിയോ ഈസ്റ്റ്ലൊയോ ആകും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ.

Exit mobile version