“മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഗോൾ അടിച്ചാൽ ആഹ്ലാദിക്കും” – റൂണി

- Advertisement -

നാളെ മാഞ്ചസ്റ്റർ യുണൈറ്റഡും ഡെർബിയും തമ്മിൽ എഫ് എ കപ്പിൽ ഏറ്റുമുട്ടാൻ ഇരിക്കുകയാണ്. യുണൈറ്റഡ് ഇതിഹാസം വെയ്ൻ റൂണിയുടെ മാഞ്ചസ്റ്ററിലേക്കുള്ള തിരിച്ചുവരവാകും ഇത്. നാളെ മാഞ്ചസ്റ്ററിനെ നേരിടുന്നതിൽ സന്തോഷം ഉണ്ട് എന്ന് വെയ്ൻ റൂണി പറഞ്ഞു. എന്നാൽ നാളെ ഗോളടിച്ചാൽ താൻ ആഹ്ലാദിക്കും എന്ന് റൂണി പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിനോട് തനിക്ക് സ്നേഹം ഉണ്ട് പക്ഷെ ഇപ്പോൾ തന്റെ ക്ലബ് ഡെർബി കൗണ്ടിയാണ്. റൂണി പറഞ്ഞു.

നാളെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടണം എന്നാണ് തന്റെ ആഗ്രഹം. താൻ അതിനായി ഡെർബി കൗണ്ടിക്കായി തന്റെ പരമാവധി നൽകും എന്നും റൂണി പറഞ്ഞു. എഫ് എ കപ്പിൽ പ്രീക്വാർട്ടർ നറുക്ക് കഴിഞ്ഞപ്പോൾ തന്നെ ഓൾഡ്ട്രാഫോർഡിലേക്ക് വരുന്നതിൽ സന്തോഷവാനായിരുന്നു എന്ന് റൂണി പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആണ് റൂണി. റൂണി മുമ്പും യുണൈറ്റഡിനെതിരെ കളിച്ചിട്ടുണ്ട് എങ്കിലും ഇതുവരെ വിജയിക്കാൻ റൂണിക്ക് ആയിട്ടില്ല.

Advertisement