Picsart 24 01 07 20 47 00 011

ഫൈവ് സ്റ്റാർ വിജയവുമായി മാഞ്ചസ്റ്റർ സിറ്റി

അനായാസ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി എഫ് എ കപ്പിന്റെ നാലാം റൗണ്ടിലേക്ക് മുന്നേറി. ഇന്ന് ഹഡിൽസ്ഫീൽഡിനെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി മറുപടിയില്ലാത്ത അഞ്ച് ഗോളിനാണ് വിജയിച്ചത്. പല പ്രധാന താരങ്ങളും ആദ്യ ഇലവനിൽ ഇല്ലാതിരുന്നിട്ടും സിറ്റിക്ക് കാര്യങ്ങൾ എളുപ്പമായിരുന്നു‌. 33ആം മിനുട്ടിൽ ഫോഡനിലൂടെ ആണ് സിറ്റി ലീഡ് എടുത്തത്. ഹൂലിയൻ ആൽവരസ് ആയിരുന്നു ആ ഗോൾ ഒരുക്കിയത്.

37ആം മിനുട്ടിൽ ഹൂലിയൻ ആൽവരസ് സിറ്റിക്ക് ആയി രണ്ടാം ഗോൾ നേടി. റികോ ലൂയിസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. രണ്ടാം പകുതിയിൽ സിറ്റി ഗോളടി തുടർന്നു. 58ആം മിനുട്ടിൽ ഓസ്കാർ ബോബിന്റെ വകയായിരുന്നു മൂന്നാം ഗോൾ. പിന്നാലെ ഫോഡന്റെ വക നാലാം ഗോളും വന്നു.

പരിക്ക് മാറി തിരികെയെത്തിയ ഡി ബ്രുയിനെ 74ആം മിനുട്ടിൽ ഡോകുവിന്റെ ഗോളിന് അസിസ്റ്റ് ഒരുക്കി.

Exit mobile version