ബ്രൈറ്റണെ മറികടന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് എ കപ്പ് സെമിയിൽ

- Advertisement -

ചാമ്പ്യൻസ് ലീഗ് പരാജയഭാരം കുറയ്ക്കാൻ വേണ്ടി എഫ് എ കപ്പ് ക്വാർട്ടർ പോരാട്ടത്തിന് ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഏകപക്ഷീയമായ വിജയം. ഓൾഡ്ട്രാഫോർഡിൽ നടന്ന പോരാട്ടത്തിൽ ബ്രൈറ്റണെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്.

പോഗ്ബ, സാഞ്ചേസ്, ഡി ഹിയ എന്നീ സൂപ്പർ താരങ്ങളെ ബെഞ്ചിൽ ഇരുത്തിയാണ് യുണൈറ്റഡ് ക്വാർട്ടർ പോരാട്ടത്തിന് ഇറങ്ങിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ മികവിലേക്ക് എത്തിയില്ലാ എങ്കിലും രണ്ട് ഗോളിന് ജയിക്കാൻ അവർക്ക് കഴിഞ്ഞു. 37ആം മിനുട്ടിൽ മാറ്റിചിന്റെ ഫസ്റ്റ് ടച്ച് ക്രോസിന് ഹെഡ് വെച്ച് ലുകാകു ആണ് യുണൈറ്റഡിന്റെ ആദ്യ ഗോൾ നേടിയത്. ലുകാകുവിന്റെ സീസണിലെ 25ആം ഗോളായിരുന്നു ഇത്.

രണ്ടാം പകുതിയിൽ 84ആം മിനുട്ടിൽ മാറ്റിച്ചാണ് യുണൈറ്റഡിന്റെ രണ്ടാം ഗോൾ നേടിയത്. ആഷ്ലി യംഗ് എടുത്ത ഫ്രീകിക്കിൽ നിന്നൊരു ഫ്രീ ഹെഡറിലൂടെ ആയിരുന്നു മാറ്റിചിന്റെ ഗോൾ. മാറ്റിചിന്റെ യുണൈറ്റഡ് കരിയറിലെ രണ്ടാം ഗോൾ മാത്രമാണിത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement