വണ്ടർ ഗോളുമായി പതിനെട്ടുകാരൻ, മേഴ്സിസൈഡ് ഡർബിയിൽ ലിവർപൂളിന് ജയം

- Advertisement -

എഫ് എ കപ്പ് മൂന്നാം റൗണ്ടിൽ ശത്രുക്കളായ എവർട്ടനും ലിവർപൂളും ഏറ്റ് മുട്ടിയപ്പോൾ ജയം ഇത്തവണയും ലിവർപൂളിന് ഒപ്പം. എതിരില്ലാത്ത ഒരു ഗോളിനാണ് ക്ളോപ്പിന്റെ യുവ നിര ജയിച്ചു കയറിയത്. പ്രധാന കളിക്കാർക്ക് എല്ലാം ക്ളോപ്പ് വിശ്രമം അനുവദിച്ച മത്സരത്തിൽ യുവ താരം കുർട്ടിസ് ജോൺസ് ആണ് ഗോൾ നേടിയത്.

പുത്തൻ സൈനിങ് മിനാമിനോ അരങ്ങേറിയ മത്സരത്തിൽ ആദ്യ പകുതിയിൽ എവർട്ടൻ മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. രണ്ടാം പകുതിയിലാണ് യുവതാരത്തിന്റെ അത്ഭുത ഗോൾ പിറന്നത്. 71 ആം മിനുട്ടിൽ ബോക്സിന് പുറത്ത് നിന്ന് മനോഹരമായ ഷോട്ടിൽ താരം പന്ത് എവർട്ടൻ വലയുടെ വലത് മൂലയിൽ എത്തിച്ചു. താരത്തിന്റെ ആദ്യത്തെ സീനിയർ ടീം ഗോൾ കൂടിയായിരുന്നു ഇത്.

Advertisement