ലമ്പാർഡ് റഫറിയെ സ്വാധീനിച്ചു എന്ന് സോൾഷ്യാർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസി മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിന്റെ സെമി ഫൈനലിന് മുമ്പ് ലമ്പാർഡ് പറഞ്ഞ ആരോപണങ്ങൾ റഫറിമാരെ സ്വാധീനിച്ചു എന്നും അതാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സെമിയിൽ തോൽക്കാൻ കാരണം എന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാർ സഹായിക്കുന്നു എന്നും അതാണ് യുണൈറ്റഡ് വിജയിക്കുന്നതും എന്നുമായിരുന്നു കഴിഞ്ഞ ആഴ്ച ലമ്പാർഡ് പറഞ്ഞത്.

എഫ് എ കപ്പ് സെമിയിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ മാർഷ്യലിനെ സൗമ ഫൗൾ ചെയ്തിരുന്നു. അത് പെനാൾട്ടിയും ഒപ്പം ചുവപ്പ് കാർഡും ആണ് എന്നാണ് സോൾഷ്യാർ പറയുന്നത്. ലമ്പാർഡ് നേരത്തെ ആരോപണം ഉന്നയിച്ചത് കൊണ്ടാണ് വാർ ആ പെനാൾട്ടിയും ചുവപ്പ് കാർഡും വിളിക്കാതിരുന്നത് എന്ന് ഒലെ പറഞ്ഞു. അത് ചുവപ്പ് കാർഡായിരുന്നെങ്കിൽ കളി മാറിയേനെ എന്നും അദ്ദേഹം പറഞ്ഞു. 3-1ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് ചെൽസി എഫ് എ കപ്പ് ഫൈനലിലേക്ക് എത്തിയിരുന്നു.