“ഇന്ന് കിരീടം നേടിയാൽ അത് ആഴ്സണലിന്റെ ഈ സീസണെ തന്നെ രക്ഷിക്കും”

Photo: Twitter

എഫ് എ കപ്പ് ഫൈനലിൽ ഇന്ന് ചെൽസിയും ആഴ്സണലും നേർക്കുനേർ വരികയാണ്. ഇന്ന് വിജയിക്കുക അത്യാവശ്യമാണ് എന്ന് ആഴ്സണൽ സ്ട്റ്റൈക്കർ ലകാസറ്റെ പറഞ്ഞു. ഈ സീസണിലെ ആഴ്സണലിനെ കുറിച്ചുള്ള വിധി തന്നെ മാറ്റാൻ ഇന്ന് കിരീടം വിജയിച്ചാൽ ആകും എന്ന് ലകാസറ്റെ പറഞ്ഞു. ലീഗിൽ ആഴ്സണൽ ഫിനിഷ് ചെയ്തത് വളരെ പിറകിലാണെന്നും അതിന്റെ നിരാശ ടീമിന് ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്പ ലീഗിലും ആഴ്സണലിന് നിരാശ ആയിരുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ അവസരം നഷ്ടപ്പെടുത്താൻ ആകില്ല എന്നും ലകാസറ്റെ പറഞ്ഞു. അർട്ടേറ്റയുടെ കീഴിൽ ആഴ്സണലിന് പ്രതാപത്തിലേക്ക് തിരികെ പോകാൻ ആകുമെന്നാണ് വിശ്വാസം എന്നും അദ്ദേഹം പറഞ്ഞു. ഒബാമയങ് ടീമിൽ തുടരുമെന്നാണ് വിശ്വാസം എന്നും ലകാസെറ്റ് പറഞ്ഞു.

Loading...