വീണ്ടും ഇബ്രാ ഗോൾ : എഫ് എ കപ്പിൽ യുണൈറ്റഡിന് ജയം

- Advertisement -

വീണ്ടും സ്‌ലാട്ടൻ ഇബ്രാഹിമോവിച് രക്ഷകനായപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് എഫ് എ കപ്പിൽ ബ്ലാക്‌ബേൺ റോവേഴ്സിനെതിരെ 2-1 ന്റെ ജയം. ശക്തമായ ടീമിനെ ജോസ് മൗറീഞ്ഞോ ഇറക്കിയെങ്കിലും 17 ആം മിനുട്ടിൽ ബ്ലാക്ക് ബേൺ ആണ് ലീഡ് നേടിയത്, ഡാനി ഗ്രഹാമാണ് ഗോൾ നേടിയത്. ഗോൾ വഴങ്ങിയതോടെ ഉണർന്ന് കളിച്ച യുനൈറ്റഡ് 27 ആം മിനുട്ടിൽ മാർകസ് രാഷ്‌ഫോഡിലൂടെ ഒപ്പമെത്തി, രണ്ടാം പകുതിയിൽ പോഗ്ബ , ഇബ്രാഹിമോവിച് എന്നിവരെ കളത്തിലിറക്കിയ മൗറീഞ്ഞോയുടെ തന്ത്രം ഫലം കാണുന്നതാണ് 75 ആം മിനുട്ടിൽ കണ്ടത്, പോഗ്ബയുടെ മികച്ചൊരു പാസ് വലയിലെത്തിച്ചാണ് സ്‌ളാട്ടൻ വീണ്ടും യുണൈറ്റഡിന് രക്ഷകനായത്.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ടോട്ടൻഹാം എതിരില്ലാത്ത മൂന്ന്‌ ഗോളുകൾക്ക് ഫുൾഹാമിനെ തോൽപിച്ചു, ഹാരി കെയ്ൻ നേടിയ ഹാട്രിക്കാണ് സ്പർസിന് ജയം സമ്മാനിച്ചത്.

ഇന്നലെ വൈകി നടന്ന ക്വാർട്ടർ ഫൈനൽ ഡ്രോയിൽ ചെൽസി-യൂണൈറ്റഡിനെയും ,ടോട്ടൻഹാം- മിൽവാളിനെയും നേരിടും. ശേഷിക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ വിവിധ 5 ആം റൌണ്ട് റിപ്ലെയ്ക്കു ശേഷം അറിയാനാകും.

Advertisement