
ഇന്ന് നടക്കുന്ന എഫ് എ കപ്പ് ഫൈനലിൽ കിരീടം മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ ഉയർത്തണം എന്ന് യുവ സ്കോട്ടിഷ് മിഡ്ഫീൽഡർ മക്ടോമിനെ. ഈ കിരീടം സർ അലക്സ് ഫെർഗൂസണായി ഞങ്ങൾക്ക് നേടിയെ മതിയാകു എന്നും. ഈ കിരീടം അദ്ദേഹത്തൊന്റെ പൂർണ്ണാരോഗ്യ സ്ഥിതിയിലേക്കുള്ള മടക്കത്തിന് ചെറിയ സഹായമെങ്കിലും ആകുമെന്നാണ് വിശ്വാസം എന്നും മക്ടോമിനെ പറഞ്ഞു.
ഇന്ന് ചെൽസിക്കെതിരെ ഇറങ്ങിയാൽ അത് മക്ടോമിനെയുടെ ആദ്യ എഫ് എ കപ്ല് ഫൈനലാകും. സീസണിൽ ലീഗിലും ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെയുള്ള കപ്പുകളിലും നിരാശയായിരുന്നു ഫലം എന്നതിനാൽ ഇന്ന് കിരീടം നേടി സീസൺ മികച്ച രീതിയിൽ അവസാനിപ്പിക്കൽ ആണ് ലക്ഷ്യം എന്ന് യുവതാരം പറഞ്ഞു.
ഇന്ന് രാത്രി 9.45നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസി ഫൈനൽ നടക്കുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial