18കാരന് ഇരട്ട ഗോൾ, മാഞ്ചസ്റ്റർ സിറ്റി എഫ് എ കപ്പ് ക്വാർട്ടറിൽ

അനായാസ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി എഫ് എ കപ്പ് ക്വാർട്ടറിൽ. ഇന്ന് എഫ് എ കപ്പ് അഞ്ചാം റൗണ്ടിൽ നടന്ന പോരാട്ടത്തിൽ മൂന്നാം ഡിവിഷൻ ക്ലബായ ന്യൂ പോർട്ട് ക്ലബിനെ ആണ് സിറ്റി പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു സിറ്റിയുടെ വിജയം. പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകിയായിരുന്നു മാഞ്ചസ്റ്റർ സിറ്റി ഇന്ന് ഇറങ്ങിയത്.

ന്യൂ പോർട്ടിന്റെ ചെറിയ പിച്ചിൽ നടന്ന മത്സരത്തിൽ ആദ്യ സിറ്റി ടീം താളം കണ്ടെത്താൻ പ്രയാസപ്പെട്ടു. രണ്ടാം പകുതിയിലാണ് അവസാനം സിറ്റി താളം കണ്ടെത്തിയത്. സാനെ ആയിരുന്നു സിറ്റിക്ക് ആശ്വാസം നൽകി ആദ്യ ഗോൾ നേടിയത്. പിന്നീട് ഫിൽ ഫോഡന്റെ ഇരട്ട ഗോളുകൾ വന്നത്. 18കരനായ ഫിൽ ഫോഡനെ ലോണിൽ അയക്കാതെ സിറ്റിയിൽ തന്നെ നിർത്താനുള്ള പെപ് ഗ്വാഡിയോളയുടെ തീരുമാനം ശരിവെക്കുന്നതായിരുന്നു ഫോഡന്റെ ഇന്നത്തെ പ്രകടനം.

റിയാദ് മഹ്റെസാണ് സിറ്റിയുടെ നാലാം ഗോൾ നേടിയത്. അമോണ്ടാണ് ന്യൂപോർട്ടിന്റെ ആശ്വാസ ഗോൾ നേടിയത്‌