എഫ് എ കപ്പ് സൂപ്പർ സെമിയിലേക്ക് സ്പർസും

- Advertisement -

ഇത്തവണ എഫ് എ കപ്പ് സെമി മത്സരങ്ങൾ വമ്പന്മാർ തമ്മിലുള്ള സൂപ്പർ പോരാട്ടമാകും എന്നുറപ്പായി. ഇന്ന് നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ടോട്ടൻഹാം എതിരില്ലാത്ത 6 ഗോളുകൾക്ക് മിൽവാളിനെ തകർത്തതോടെ ആർസെനൽ , സിറ്റി ടീമുകൾക്കൊപ്പം അവരും സെമി ഫൈനലിലെത്തി. നാളെ നടക്കുന്ന ചെൽസി – യുണൈറ്റഡ് മത്സരത്തിലെ വിജയികൾകൂടെ എത്തുന്നതോടെ സെമി ഫൈനൽ ലൈൻ അപ്പ് വ്യക്തമാവും.

ആക്രമണ ഫുട്‍ബോളിന്റെ സർവ്വ ശക്തിയും പുറത്തെടുത്ത സ്പർസ്‌ മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ലക്ഷ്യത്തിലേക്ക് സ്പർസ്‌ 15 ഷോട്ടുകൾ തൊടുത്തപ്പോൾ മിൽ വാളിന് ഒരു ഷോട്ട് പോലും നേടാനായില്ല. ഹുങ് മിൻ സൺ നേടിയ ഹാട്രിക്കാണ് സ്പർസിന് കൂറ്റൻ ജയം സമ്മാനിച്ചത്. 31 ആം മിനുട്ടിൽ എറിക്സനിലൂടെ മുന്നിലെത്തിയ സ്പർസിന് വേണ്ടി പിന്നീട് 41, 54, 92 മിനുട്ടുകളിലായാണ് സൺ ഹാട്രിക്ക് നേടിയത്. ഇതിനിടയിൽ ഡാലെ അല്ലി, വിൻസെന്റ് യാൻസൺ എന്നിവരും സ്പർസിനായി ഗോൾ നേടി.

ഇതിനിടെ മത്സരത്തിനിടക്ക് സ്പർസ്‌ താരം സോണിനു നേരെ വംശീയ ചുവയുള്ള മുദ്രാവാക്യങ്ങൾ ചൊരിഞ്ഞതിന് മിൽവാൾ ആരാധകർക്കും ക്ലബ്ബിനും ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷന്റെ നടപടി ഉണ്ടായേക്കും.

 

Advertisement