എഫ് എ കപ്പ് ക്വാർട്ടർ : ആഴ്‌സണലിനും സിറ്റിക്കും ഇന്ന് മത്സരങ്ങൾ

- Advertisement -

 

എഫ് എ കപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും. ശക്തരായ മാഞ്ചസ്റ്റർ സിറ്റിക്കും ആഴ്സണലിനും ഇന്ന് മത്സരങ്ങളുണ്ട്.

പ്രീമിയർ ലീഗിലെ മികച്ച ഫോമിൽ ഉള്ള മാഞ്ചസ്റ്റർ സിറ്റിക്ക് എതിരാളികൾ മിഡിൽസ്ബറോയാണ്. മിഡിൽസ് ബറോയുടെ മൈതാനത്താണ് മത്സരം എന്നത് അവർക്കു ആശ്വാസമാവുമെങ്കിലും ശക്തരായ സിറ്റി ആക്രമണ നിരയെ തടയുക എന്നത് അവർക്കു ഭാരിച്ച ജോലി തന്നെയാവും.
ആദ്യ സീസണിൽ ഒരു കിരീടമെങ്കിലും നേടുക എന്ന ഗാർഡിയോളയുടെ സ്വപ്നങ്ങൾക്ക് ഏറ്റവും വലിയ അവസരമാണ് എഫ് എ കപ്പ്. അതുകൊണ്ടു തന്നെ ശക്തമായ ടീമിനെത്തന്നെയാവും ഗാർഡിയോള കളത്തിലിറക്കുക.

പ്രീമിയർ ലീഗിൽ പുറത്താക്കൽ ഭീഷണി നേരിടുന്ന ബോറോ ടീം കാര്യമായ പരിക്ക് ഭീഷണികളില്ല എന്നതിന്റെ ആശ്വാസത്തിലാവും, സിറ്റി ടീമും കഴിഞ്ഞ ലീഗ് മത്സരത്തിൽ കളിച്ച ടീമിലെ ആർക്കും പരിക്കില്ല.

ചാമ്പ്യൻസ് ലീഗിലെ നാണം കെട്ട തോൽവിക്ക് ശേഷം ആദ്യമായി കളിക്കാനിറങ്ങുന്ന ആഴ്‌സണലിന് ദുർബലരായ ലിങ്കൺ സിറ്റിയാണ് എതിരാളികൾ, അതുകൊണ്ടു തന്നെ ഒരു ജയത്തിൽ കുറഞ്ഞതൊന്നും സ്വന്തം മൈതാനത്ത് ആഴ്‌സണലിനു ചിന്തിക്കാനാവില്ല.
എഫ് എ കപ്പ് ചരിത്രത്തിൽ ആദ്യമായി ക്വാർട്ടർ ഫൈനലിലെത്തിയ നോൺ ലീഗ് ടീമാണ് ലിങ്കൺ സിറ്റി,അതുകൊണ്ടു തന്നെ അവർക്കു നഷ്ടപ്പെടാൻ ഒന്നുമില്ല.
ആർസെനൽ നിരയിൽ ഓസിൽ , വെൽബെക്ക് ,ഇവോബി എന്നിവർ കളിക്കാൻ സാധ്യതയില്ല. മൂന്ന് പേർക്കും ആരോഗ്യപരമായ കാരണങ്ങൾ കാരണം കളിക്കാനാവില്ല.

Advertisement