അധികസമയത്ത് രക്ഷകൻ ആയി ബില്ലി ഷാർപ്പ്, ഷെഫീൽഡ് എഫ്.എ കപ്പ് അവസാന എട്ടിൽ

- Advertisement -

90 മിനിറ്റുകൾക്ക് ശേഷം അധികസമയത്തിലേക്ക് നീണ്ട മത്സരത്തിൽ റീഡിങിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു പ്രീമിയർ ലീഗ് ക്ലബ് ഷെഫീൽഡ് യുണൈറ്റഡ് എഫ്‌.എ കപ്പ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. അധികസമയത്ത് 106 മത്തെ മിനിറ്റിൽ നായകൻ ബില്ലി ഷാർപ്പ് ആണ് ഷെഫീൽഡിന്റെ രക്ഷക്ക് ആയി അവതരിച്ചത്.

മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ഡേവിഡ് മക്ഗോൾഡ്രിക്കിലൂടെ ഷെഫീൽഡ് ലീഡ് നേടി. എന്നാൽ ജോർജ് ബാൾഡോക് വഴങ്ങിയ പെനാൽട്ടി ലക്ഷ്യത്തിൽ എത്തിച്ച ജോർജ് പുഷ്‌കാസ് ആതിഥേയർക്ക് സമനില ഗോൾ നൽകി. തുടർന്ന് ഇരു ടീമുകളും ഗോൾ വഴങ്ങാതിരുന്നതോടെ ആണ് മത്സരം അധികസമയത്തേക്ക് നീണ്ടത്. അധികസമയത്ത് ആണ് ഹെഡറിലൂടെ ഷാർപ്പ് ഷെഫീൽഡിന്റെ രക്ഷകൻ ആയത്.

Advertisement