എഫ് എ കപ്പ് സെമി ഫൈനൽ തിയ്യതികളായി

എഫ് എ കപ്പ് സെമി ഫൈനലുകൾക്കുള്ള തിയ്യതികൾ പ്രഖ്യാപിച്ചു. ആദ്യ സെമി ഫൈനൽ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടൻഹാമിനെ നേരിടും. ഏപ്രിൽ 21നാണ് മത്സരം. ബ്രൈറ്റനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സെമി ഉറപ്പിച്ചത്. ടോട്ടൻഹാം ആവട്ടെ സ്വാൻസി സിറ്റിയെ ഏകപക്ഷീയമായ 3 ഗോളുകൾക്ക് മറികടന്നാണ് സെമി ഫൈനലിലെത്തിയത്.

ചെൽസി സൗത്താംപ്ടൺ രണ്ടാം സെമി ഫൈനൽ മത്സരം ഏപ്രിൽ 22 ഞായറാഴ്ച്ച നടക്കും. ലെസ്റ്ററിനെ 2-1ന് മറികടന്നാണ് ചെൽസി സെമി ഫൈനൽ ഉറപ്പിച്ചത്. വീഗൻ അത്ലറ്റിക്കിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് സൗത്താംപ്ടൺ സെമി ഫൈനൽ യോഗ്യത നേടിയത്.

വെംബ്ലി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക. മത്സരത്തിൽ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഉണ്ടാവുമെന്ന് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇന്ത്യയില്‍ അഫ്ഗാനിസ്ഥാന്‍-ബംഗ്ലാദേശ് ഏകദിന പരമ്പര നടത്താന്‍ ആലോചന
Next articleമഴ സ്കോട്‍ലാന്‍ഡിനെ ചതിച്ചു, വിന്‍ഡീസ് ലോകകപ്പിനു യോഗ്യത നേടി