primus mobile
primus mobile

എഫ് എ കപ്പ്, സെമി ഫൈനൽ ഫിക്സ്ചർ ആയി

എമിറേറ്റ്സ് എഫ് എ കപ്പിന്റെ സെമി ഫൈനൽ ഫിക്സ്ചർ തീരുമാനം ആയി. ഇന്നലെ അവസാന രണ്ട് ക്വാർട്ടർ മത്സരങ്ങൾ കൂടെ അവസാനിച്ചതോടെയാണ് ഫൈനൽ തീരുമാനമായത്. അടുത്ത മാസം വെംബ്ലിയിൽ നടക്കുന്ന സെമി ഫൈനനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടൻഹാമിനേയും, ചെൽസി സതാംപ്ടണെയും നേരിടും.

ഏപ്രിൽ 21-22 തീയതികളിലായാകും സെമി പോരാട്ടം നടക്കുക‌. ബ്രൈറ്റണെ തോൽപ്പിച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സെമിയിലെത്തിയത്. സെമിയിലേക്കുള്ള വഴിയിൽ ടോട്ടൻഹാം സ്വാൻസിയെയും, ചെൽസി ലെസ്റ്ററിനേയും, സൗതാംപ്ടൺ വീഗണേയുമാണ് പരാജയപ്പെടുത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial