മിനമിനോയുടെ ഇരട്ടഗോൾ മികവിൽ ലിവർപൂൾ എഫ്.എ കപ്പ് ക്വാർട്ടർ ഫൈനലിൽ

എഫ്‌.എ കപ്പിൽ അവസാന എട്ടിലേക്ക് മുന്നേറി ലിവർപൂൾ. ലീഗ് കപ്പ് ഫൈനലിന് ശേഷം പല പ്രമുഖ താരങ്ങൾക്കും വിശ്രമം നൽകിയാണ് ലിവർപൂൾ നോർവിച്ചിനു എതിരായ എഫ്.എ കപ്പ് മത്സരത്തിനു എത്തിയത്. കിട്ടിയ അവസരം മുതലെടുത്ത ജപ്പാൻ താരം താകുമി മിനമിനോ ലിവർപൂളിന് ജയം സമ്മാനിക്കുക ആയിരുന്നു. ലിവർപൂൾ ആധിപത്യം കണ്ട മത്സരത്തിൽ 26 മത്തെ മിനിറ്റിൽ ഒറികിയുടെ പാസിൽ നിന്നു മിനമിനോ തന്റെ ആദ്യ ഗോൾ നേടി.

20220303 061821

തുടർന്ന് 12 മിനിറ്റുകൾക്കു ശേഷം കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ തന്റെ രണ്ടാം ഗോൾ കൂടി കണ്ടത്തിയ മിനമിനോ ലിവർപൂൾ മുൻതൂക്കം ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ കൂടുതൽ പൊരുതി നോക്കിയ നോർവിച്ച് ലൂകാസ് റൂപ്പിലൂടെ ഒരു ഗോൾ മടക്കി. സാർജന്റിന്റെ പാസിൽ നിന്നായിരുന്നു ഈ ഗോൾ പിറന്നത്. ഒരു ഗോൾ മടക്കാൻ ആയെങ്കിലും അനിവാര്യമായ തോൽവി നോർവിച്ചിന് ഒഴിവാക്കാൻ ആയില്ല.