എഫ് എ കപ്പ് ഫൈനൽ, മാർഷൽ ഫിറ്റ്, ലുകാകു സംശയം

- Advertisement -

ഇന്ന് നടക്കുന്ന എഫ് എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ ആശങ്ക. അവസാന രണ്ടാഴ്ചയായി പരിക്കിന്റെ പിടിയിൽ ആയ സ്ട്രൈക്കർ ലുകാക്കു ഇന്ന് ഇറങ്ങുമെന്ന് ഹോസെ മൗറീന്യോ ഉറപ്പ് പറഞ്ഞില്ല. ലുക്കാക്കുവിന്റെ നില മെച്ചപ്പെട്ടു എന്ന് പറഞ്ഞ ഹോസെ താരം കളിക്കുമോ എന്ന ചോദ്യത്തിന് അവസാന നിമിഷം മാത്രമെ തീരുമാനിക്കാൻ ആവു എന്നാണ് മറുപടി പറഞ്ഞത്.

എന്നാൽ അവസാന വാരം പരിക്കേറ്റ ഫ്രഞ്ച് താരൻ ആന്റണി മാർഷൽ ഇന്ന് കളിക്കാൻ തയ്യാറാണെന്ന് മൗറീനോ പറഞ്ഞു. മാർഷലിന്റെ പരിക്ക് ഭേദമായെന്നും ഫൈനൽ കളിക്കാനുള്ള സ്ക്വാഡിൽ മാർഷൽ ഉണ്ടാകുമെന്നും മൗറീനോ പറഞ്ഞു. നാളെ രാത്രി 9.45നാണ് ചെൽസിയുമായുള്ള യുണൈറ്റഡിന്റെ ഫൈനൽ. ഈ സീസണിൽ ഒരു കിരീടം നേടാൻ രണ്ട് ടീമുകൾക്കുമുള്ള അവസാന പ്രതീക്ഷയാണ് ഈ ഫൈനൽ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement