എഫ് എ കപ്പിൽ ഇന്ന് തീപാറും, ലിവർപൂൾ ചെൽസിയിൽ

- Advertisement -

എഫ് എഫ് കപ്പിൽ ഇന്ന് ഗംഭീരമായ ഒരു പോരാട്ടമാണ് നടക്കുന്നത്. ഇംഗ്ലീഷ് ഫുട്ബോളിലെ മികച്ച രണ്ട് ടീമുകൾ ഇന്ന് നേർക്കുനേർ വരും. ലിവർപൂളും ചെൽസിയും ഇന്മ് ചെൽസിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെച്ചാണ് ഏറ്റുമുട്ടുന്നത്. സീസണിൽ നേരത്തെ പ്രീമിയർ ലീഗിൽ ഏറ്റുമുട്ടിയപ്പോൾ ക്ലോപ്പിന്റെ ടീമിനു മുന്നിൽ 1-2 എന്ന സ്കോറിന് ലമ്പാർഡിന്റെ ടീം പരാജയപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ആ പരാജയത്തിന് പകരം വീട്ടാം എന്ന പ്രതീക്ഷയിലാണ് ചെൽസി.

പ്രീമിയർ ലീഗിൽ വാറ്റ്ഫോർഡിൽ നിന്ന് ഏറ്റ അപ്രതീക്ഷിത പരാജയത്തിൽ നിന്ന് കരകയറാൻ ആകും ക്ലോപ്പിന്റെ ടീം ഇന്ന് ശ്രമിക്കുക. വാറ്റ്ഫോർഡിനോട് തോറ്റതോടെ അപരാജിതരായി ലീഗ് അവസാനിപ്പിക്കാം എന്ന ലിവർപൂൾ മോഹം അവസാനിച്ചിരുന്നു. ഇന്ന് ശക്തമായ ടീമിനെ തന്നെ ഇറക്കും എന്ന് ക്ലോപ്പ് പറഞ്ഞിട്ടുണ്ട്. വാറ്റ്ഫോർഡിനെതിരെ ഏറ്റ പരാജയം ടീമിനെ ബാധിച്ചിട്ടില്ല എന്നും ക്ലോപ്പ് പറഞ്ഞു.

എഫ് എ കപ്പിൽ ഇതുവരെ‌ 10 തവണ ചെൽസിയും ലിവർപൂളും ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ ആറു തവണയും ചെൽസിക്ക് ആയിരുന്നു വിജയം. 2012 ഫൈനലിൽ ആയിരുന്നു അവസാനമായി ഇരു ടീമുകളും എഫ് എ കപ്പിൽ വെച്ച് ഏറ്റുമുട്ടിയത്. അന്ന് ചെൽസിയാണ് കിരീടം ഉയർത്തിയത്. ഇന്ന് രാത്രി 1.15നാണ് മത്സരം. സോണി നെറ്റ്വർക്കിൽ തത്സമയം കാണാം.

Advertisement