ആഷ്ലി കോളിന്റെ ആദ്യ എഫ് എ കപ്പ് ഗോൾ പാഴായി, ലമ്പാർഡിന്റെ ടീം പുറത്ത്

എഫ് എ കപ്പിൽ നിന്ന് ലമ്പാർഡിന്റെ ടീമായ ഡെർബി കൗണ്ടി പുറത്ത്. ഇന്ന് നടന്ന എഫ് എ കപ്പ് അഞ്ചാം റൗണ്ട് പോരാട്ടത്തിൽ ബ്രൈറ്റണാണ് ഡെർബി കൗണ്ടിയുടെ കഥ കഴിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബ്രൈറ്റ്ന്റെ വിജയം. ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളുകൾക്ക് ബ്രൈറ്റൺ മുന്നിൽ എത്തിയിരുന്നു. 30ആം മിനുട്ടിൽ നോക്കേർട്ടും, 45ആം മിനുട്ടിൽ ലൊകാഡിയയും ആണ് ബ്രൈറ്റണായി ഗോൾ നേടിയത്.

കളിയുടെ 81ആം മിനുട്ടിൽ ആഷ്ലി കോളിലൂടെ ഒരു ഗോൾ മടക്കാൻ ഡെർബിക്കായി. ആഷ്ലി കോളിന്റെ കരിയറിലെ ആദ്യ എഫ് എ കപ്പ് ഗോളായിരുന്നു ഇത്. ഈ കഴിഞ്ഞ ജനുവരി ട്രാൻസ്ഫറിൽ ആയിരുന്നു ആഷ്ലി കോൾ ഡെർബിയിൽ എത്തിയത്. ആഷ്ലി കോളിന്റെ ഗോളിനും ബ്രൈറ്റണെ ക്വാർട്ടറിലേക്ക് എത്തുന്നതിൽ നിന്ന് തടയാനായില്ല.