എഫ് എ കപ്പ് മൂന്നാം റൗണ്ട്, ലിവർപൂളിന് എവർട്ടൻ എതിരാളികൾ

- Advertisement -

എഫ് എ കപ്പ് മൂന്നാം റൌണ്ട് മത്സരങ്ങൾക്കായുള്ള നറുക്കെടുപ്പ് അവസാനിച്ചപ്പോൾ ഏറ്റവും ആവേശകരമായ മത്സരം ഏവർട്ടനും ലിവർപൂളും തമ്മിൽ. ഏറെ പേരുകേട്ട ഇവരുടെ പ്രീമിയർ ലീഗ് ഡെർബി പോരാട്ടം ഞായറാഴ്ച നടക്കാനിരിക്കെയാണ് എഫ് എ കപ്പിലും ഇരുവരും ഏറ്റുമുട്ടാനുള്ള നറുക്കെടുപ്പ് ഫലം വന്നത്. ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീല്ഡിലാണ് മത്സരം നടക്കുക.

മറ്റു പ്രമുഖ ടീമുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡർബിയെയും, ആഴ്സണൽ നോട്ടിങ്ഹാം ഫോറെസ്റ്റിനെയും, മാഞ്ചസ്റ്റർ സിറ്റിക്ക് ബേണ്ലിയാണ് എതിരാളികൾ. ചെൽസി നോർവിച്ചിനെയാണ് നേരിടുക. ജനുവരി 6 നാണ് മത്സരങ്ങൾ അരങ്ങേറുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement